BREAKING NEWS

ആണവായുധം നിർമിക്കാൻ ഇനി ഇറാന് ശേഷിയില്ല..!! അതെല്ലാം ഞങ്ങൾ നശിപ്പിച്ചു; യുദ്ധത്തിൽ മികച്ചവരല്ലെന്നു തെളിയിക്കുകയാണ് ഇറാനെന്നും യു.എസ്.

· · 1 min read
Share: Copied!

വാഷിങ്ടൻ: യുഎസിന്റെ ആക്രമണത്തെത്തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾക്കുൾപ്പെടെ കേടുപാടു പറ്റിയതിനാൽ ആണവായുധങ്ങൾ നിർമിക്കാൻ ഇറാന് ഇനി ശേഷിയുണ്ടാകില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. ‘‘ഇറാൻ ആണവായുധം നിർമിക്കുന്നതിനു വളരെയടുത്തെത്തിയിരുന്നു. എന്നാൽ നമ്മൾ അതു നശിപ്പിച്ചു. ഇതേത്തുടർന്ന് ആണവായുധം നിർമിക്കാൻ ഇനി ഇറാന് ശേഷിയില്ല’’ – യുഎസ് മാധ്യമമായ ഫോക്സ് ന്യൂസിനോട് വാൻസ് പറഞ്ഞു. ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിനു സമ്മതിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വാൻസിന്റെ പരാമർശം.

ഭാവിയിൽ ആണവശേഷി പുനർനിമിക്കുന്നതിൽനിന്ന് ഇറാനെ തടയുമെന്നും വാൻസ് പറഞ്ഞു. ‘‘ഇസ്രയേല്‍ ഒരു പ്രധാനപ്പെട്ട സൈനിക ലക്ഷ്യം നേടിയെടുത്തു. ഇറാന്റെ ആണവ പരിപാടി നശിപ്പിക്കാൻ അവർ ഞങ്ങളെ സഹായിച്ചു. ഇസ്രയേലിനു ഭീഷണിയായ ഇറാന്റെ മിസൈൽ ശേഷിയെയും അവർ നശിപ്പിച്ചു. ഇറാനെ സംബന്ധിച്ച്, സമാധാനത്തിന്റെ പാത യഥാർഥത്തിൽ പിന്തുടരാൻ ഇനി കഴിയും. ഇന്നലെ ഞാൻ പറഞ്ഞതുപോലെ, ഭീകരശൃംഖലകളെ പിന്തുണയ്ക്കുന്നതിലൂടെയും ഇപ്പോൾ പരാജയപ്പെട്ട ആണവായുധ നിർമാണത്തിലൂടെയും യുദ്ധത്തിൽ മികച്ചവരല്ലെന്നു തെളിയിക്കുകയാണ് ഇറാൻ.’’ – ജെ.ഡി.വാൻസ് പറഞ്ഞു.

‘‘പ്രസിഡന്റ് ട്രംപ് ശരിക്കും റീസെറ്റ് ബട്ടൻ അമർത്തിയെന്നു ഞാൻ വിശ്വസിക്കുന്നു. മേഖലയിൽ ദീർഘകാല സമാധാനം ഉണ്ടാകട്ടെ. അതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ഈ 12 ദിവസമെന്നതു മേഖലയുടെ ഒരു ‘റീസെറ്റ് മൊമന്റ്’ ആണെന്ന് പറയേണ്ടിവരും’’ – വാൻസ് കൂട്ടിച്ചേർത്തു.

വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ; ഇസ്രയേലിലേക്ക് വീണ്ടും മിസൈൽ ആക്രമണം; തിരിച്ചടിക്കാൻ നിർദേശം നൽകി പ്രതിരോധ മന്ത്രി… ; വടക്കൻ ഇറാനിൽ ഭീകരാക്രമണം, പിന്നിൽ ഇസ്രയേലെന്ന്

ഒടുവിൽ ആശ്വാസം..!! ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചു…; പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ്…; ധാരണയിലെത്തിയത് ഖത്തറിൻ്റെ സഹായത്തോടെ

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026
BREAKING NEWS
"പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ല", മക്കളെ കേസിൽനിന്ന് ഊരിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് അപ്പന്മാരും ഉപ്പമാരും, കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിലെത്തും മുമ്പ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കിട്ടി, വിമര്‍ശനവ...
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026