BREAKING NEWS

സയണിസ്റ്റ് ശത്രുക്കളെ ഞങ്ങൾ ശിക്ഷിക്കും… വെടിനിർത്തൽ കരാർ തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്ക്, സഖ്യകക്ഷിയെ നിലയ്ക്ക് നിർത്താൻ അമേരിക്കയ്ക്ക് പറ്റുന്നില്ല- ഇറാൻ!! ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 254 ​ആയി, 1165 പേർക്ക് പരുക്ക്

· · 1 min read
Share: Copied!

ടെഹ്റാൻ: വെടിനിർത്തൽ കരാർ തകർന്നാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കെന്ന് ഇറാൻ. സഖ്യകക്ഷിയെ നിയന്ത്രിക്കാൻ അമേരിക്കയ്ക്കാകുന്നില്ല, സയണിസ്റ്റ് ശത്രുക്കളെ ശിക്ഷിക്കുമെന്നും ഐആർജിസി ഉദ്യോഗസ്ഥൻ മൊഹ്സെൻ റാസ എക്സിൽ കുറിച്ചു.

‘ഞങ്ങൾ ഹെസ്ബുള്ളയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു. സയണിസ്റ്റ് ശത്രുക്കളെ ഞങ്ങൾ ശിക്ഷിക്കും. വെടിനിർത്തൽ കരാർ തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്ക് മാത്രമാണ്. സഖ്യകക്ഷിയെ നിയന്ത്രിക്കാൻ അമേരിക്കയ്ക്കാകുന്നില്ല. അമേരിക്കയുടെ വെടിനിർത്തൽ ലംഘനങ്ങൾ അനുവദിക്കില്ല’- റാസ വ്യക്തമാക്കി.

അതേസമയം ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണെങ്കിൽ വെടിനിർത്തൽ കരാറിൽനിന്ന് പിന്മാറുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. അതിന് ശേഷവും ലെബനനിൽ കനത്ത ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. ആക്രമണത്തിൽ ലെബനനിൽ 254 പേർ കൊല്ലപ്പെട്ടു, 1165 പേർക്ക് പരുക്കേറ്റതായും അൽജസീറ റിപ്പോർട്ട് ചെയ്തു.

ഇതിനിടെ യുഎസ്- ഇറാൻ വെടിനിർത്തൽ കരാറിൽ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. ഇറാനുമായുള്ള ചർച്ചയിൽനിന്ന് മാറ്റിനിർത്തിയതിലും തങ്ങളോട് കൂടിയാലോചിക്കാതെ വെടിനിർത്തൽ കരാറിൽ അന്തിമ തീരുമാനമെടുത്തതുമാണ് ഇസ്രയേലിന്റെ അതൃപ്തിക്ക് കാരണമെന്ന് ‘വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ കരാറിലെത്താനുള്ള തീരുമാനം അമേരിക്ക ഇസ്രയേലിനെ അറിയിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ചർച്ചകളിൽനിന്ന് ഇസ്രയേൽ പ്രതിനിധികളെ ഒഴിവാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.

വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ല, മറിച്ച് ലക്ഷ്യത്തിലേക്കുള്ള ഒരു ഇടത്താവളം മാത്രം, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള എല്ലാ യുദ്ധലക്ഷ്യങ്ങളും ഞങ്ങൾ കൈവരിക്കും!! ആക്രമിച്ചില്ലെങ്കിൽ പണ്ടേക്കുപണ്ടേ ഇസ്രയേലിനെ നശിപ്പിക്കാനും നമ്മുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്താനുമുള്ള ആയിരക്കണക്കിന് മിസൈലുകളും ആണവായുധങ്ങളും സ്വന്തമാക്കുമായിരുന്നു- നെതന്യാഹു

BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026