BREAKING NEWS

‘ഞാൻ പറഞ്ഞു, അവർ അനുസരിച്ചു’; ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ട എട്ട് വനിതകളുടെ വധശിക്ഷയിൽ നിന്നും ഇറാൻ പിന്തിരിഞ്ഞുവെന്ന് ട്രംപിന്റെ അവകാശവാദം; പുച്ഛിച്ചു തള്ളി ഇറാൻ ജുഡീഷ്യറി

· · 1 min read
Share: Copied!

വാഷിങ്ടൺ: ആഭ്യന്തര പ്രതിഷേധങ്ങളിൽ പങ്കാളികളായെന്ന കുറ്റം ചാർത്തി അറസ്റ്റിലായ എട്ട് വനിതകളുടെ വധശിക്ഷ നടപ്പാക്കുന്നതിൽ നിന്നും ഇറാൻ പിന്മാറിയെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. തന്‍റെ വാക്കുകൾ ഇറാനും നേതാക്കളും കേട്ടെന്നും ഇന്ന് നടക്കേണ്ടിയിരുന്ന വധശിക്ഷ മാറ്റിയെന്നുമാണ് ട്രംപിന്‍റെ പുതിയ അവകാശവാദം. നാല് പേരെ ഇറാൻ ഉടനെ വിട്ടയക്കുമെന്നും മറ്റുള്ളവർക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ചെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. ഇറാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് വനിതകളെ വിട്ടയക്കണമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം അറസ്റ്റിലായ എട്ട് സ്ത്രീകൾക്ക് വധശിക്ഷ വിധിച്ചുവെന്ന വാർത്തകൾ തള്ളി ഇറാനിയൻ ജുഡീഷ്യറി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രക്ഷോഭകരായ സ്ത്രീകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇറാൻ ട്രംപിന്‍റെ വാദങ്ങളെ തള്ളിയത്. പ്രതിഷേധങ്ങളിൽ പങ്കെടുത്ത വനിതകളെ ഉപദ്രവിക്കരുതെന്ന ട്രംപിന്‍റെ അഭ്യർത്ഥനക്ക് പിന്നാലെ വിഷയം വലിയ ചർച്ചയായിരുന്നു. വധശിക്ഷയുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ രാജ്യാന്തര തലത്തിൽ ചർച്ചയായതോടെയാണ് ഇറാൻ ജുഡീഷ്യറി തന്നെ ഈ വിഷയത്തിൽ വ്യക്തത വരുത്തിയത്.

ഡോണൾഡ് ട്രംപ് വീണ്ടും വ്യാജ പ്രചരണങ്ങൾക്ക് പിന്നാലെ പോയിരിക്കുകയാണെന്ന് ജുഡീഷ്യറിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ‘മിസാൻ ഓൺലൈൻ’ പരിഹസിച്ചു. വധശിക്ഷയുടെ വക്കിലാണെന്ന് ആരോപിക്കപ്പെട്ട സ്ത്രീകളിൽ ചിലരെ ഇതിനോടകം വിട്ടയച്ചു കഴിഞ്ഞു. മറ്റുള്ളവർ ഗൗരവകരമായ കുറ്റങ്ങൾ നേരിടുന്നുണ്ടെങ്കിലും അവർക്ക് പരമാവധി ലഭിക്കാവുന്നത് തടവുശിക്ഷ മാത്രമാണ്’, മിസാൻ ഓൺലൈൻ വ്യക്തമാക്കി.

BREAKING NEWS
കുഞ്ഞ് കരഞ്ഞത് ഇഷ്ടപ്പെട്ടില്ല, കുട്ടിയെ പിടിച്ചുവലിച്ച് മുഖം തറയില്‍ അടിച്ചു, രണ്ടാമത്തെ അടിയോടെ അനക്കം ഇല്ലാതായി, തടയാന്‍ ശ്രമിച്ച മൂത്തമകളെയും മര്‍ദിച്ചു, ഒന്നരവയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
16 Nov 2026
BREAKING NEWS
താന്‍മാത്രം മന്ത്രിയായി ഇരുന്നാല്‍ മതിയോയെന്ന് സഖാക്കള്‍ ചോദിക്കുന്ന അവസ്ഥയുണ്ടാക്കരുത്, കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ അടിയന്തരമായി നടത്തണം, യുഡിഎഫിന്റെ ഭാഗത്തുനിന്ന് മാന്യതയുണ്ടാകുമെന്നാണ് കരുതുന്നത്- ഷിബു ബേബി ജോണ്‍
16 Nov 2026
BREAKING NEWS
മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ ഇന്ന് പുറത്തിറങ്ങും, കോടതി ആവശ്യപ്പെട്ട 10 ദിവസത്തെ ജയിൽവാസം പൂർത്തിയായി
16 Nov 2026
BREAKING NEWS
മാർക്കറ്റ് ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ 16 ചാക്ക് കവർന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചംഗ സംഘം പിടിയിൽ
16 Nov 2026