BREAKING NEWS

“ഇന്ത്യയ്ക്കെതിരായ യുദ്ധത്തിന് രംഗത്തിനിറങ്ങൂ…ഹാഫിസ് സയീദ് ചുമ്മാതിരിക്കുകയല്ല, ബംഗ്ലദേശ് വഴി ഇന്ത്യയെ ആക്രമിക്കാൻ തയാറെടുക്കുകയാണ്!! ഓപ്പറേഷൻ സിന്ദൂറിന് മറുപടി കൊടുക്കാൻ,കിഴക്കൻ പാക്കിസ്ഥാനിൽ ലഷ്കറെ പ്രവർത്തകർ പൂർണസജ്ജം,  ഇപ്പോൾ അമേരിക്കയും നമ്മോടൊപ്പം”- വീഡിയോ സന്ദേശം

· · 1 min read
Share: Copied!

ന്യൂഡൽഹി: ബംഗ്ലദേശിൽനിന്ന് ഇന്ത്യയെ ആക്രമിക്കാൻ ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദ് തയാറെടുക്കുന്നുവെന്ന് രഹസ്യാന്വേഷണ വിവരം. പാക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭീകരർ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലാണ് ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങൾക്ക് പദ്ധതിയൊരുക്കുന്നു, അതിനായി ഒരു കൂട്ടം ഭീകരരെ പരിശീലനം നൽകിയൊരുക്കുന്നുവെന്നാണ് വിവരം. ബംഗ്ലദേശിനെ ഒരു പുതിയ ലോഞ്ച് പാഡായി വളർത്തിയെടുക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ നൽകുന്ന സൂചന.

ഒക്ടോബർ 30ന് പുറത്തുവന്ന ഒരു വീഡിയോയിൽ ഇതുസംബന്ധിച്ച് പരാമർശം ഉണ്ടായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാ​ഗം കണ്ടെത്തിയത്.

‘‘ഹാഫിസ് സയീദ് വെറുതേ ഇരിക്കുകയല്ല. ബംഗ്ലദേശ് വഴി ഇന്ത്യയെ ആക്രമിക്കാൻ തയാറെടുക്കുകയാണ്’’– എന്നായിരുന്നു ആ വിഡിയോയിൽ ലഷ്കറിന്റെ കമാൻഡർ സെയ്ഫുല്ല സെയ്ഫിന്റെ പ്രസ്താവന. കൂടാതെ കിഴക്കൻ പാക്കിസ്ഥാനിൽ (ബംഗ്ലദേശ്) ലഷ്കറിന്റെ പ്രവർത്തകർ സജ്ജരാണ്. ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യയ്ക്ക് മറുപടി കൊടുക്കാനെന്നും വീഡിയോയിൽ പറയുന്നു. യുവാക്കളെ സംഘടിപ്പിക്കാൻ സയീദ് തന്റെ അടുത്ത അനുയായിയെ ആണ് ബംഗ്ലദേശിലേക്കു വിട്ടിരിക്കുന്നതെന്നും ഭീകര പരിശീലനം നൽകുന്നുണ്ടെന്നും തുടർന്ന് ഇയാൾ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ഇന്ത്യയ്ക്കെതിരായ യുദ്ധത്തിന് രംഗത്തിറങ്ങാൻ സെയ്ഫ് ആഹ്വാനം ചെയ്യുന്നതും വീഡിയോയിൽ ഉണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാ​ഗം പറയുന്നത്.

അതേസമയം ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തെ പാക്ക് സൈന്യത്തിന്റെ പ്രകടനത്തെ മുൻനിർത്തി അവരെ പുകഴ്ത്തുകയും ചെയ്തു സെയ്ഫ്. രാജ്യാന്തരതലത്തിലും കാര്യങ്ങൾ മാറുകയാണെന്നും സെയ്ഫ് അവകാശപ്പെട്ടു. ‘‘ഇപ്പോൾ അമേരിക്ക നമുക്കൊപ്പമുണ്ട്. ബംഗ്ലദേശ് പാക്കിസ്ഥാനോട് വീണ്ടും അടുത്തുകൊണ്ടിരിക്കുകയാണ്’ – വീഡിയോയിൽ പറയുന്നു. അതേസമയം, ബംഗ്ലദേശ് – പാക്കിസ്ഥാൻ കൂട്ടുകെട്ടിൽനിന്ന് ഉയർന്നുവരുന്ന ഈ ഭീഷണിയെക്കുറിച്ച് സുരക്ഷാ ഏജൻസികൾ ജാഗ്രതയിലാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ബംഗ്ലദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുമുണ്ടെന്നും ബന്ധപ്പെട്ട വിഭാ​ഗങ്ങൾ വ്യക്തമാക്കി.

2024 ജൂൺ നാലിനു ശേഷം കേരളത്തിൻറെ പൾസ് അറിയണമെങ്കിൽ തൃശ്ശൂരിൽ ഒന്നന്വേഷിച്ചേക്ക്… തൃശ്ശൂർ കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് നിങ്ങൾ കാണും, ബിജെപിക്കുതന്നെ സ്വപ്നം കാണാൻ പോലും സാധിക്കാതിരുന്ന ഡിവിഷനിൽ വൻ മുന്നേറ്റമുണ്ടാക്കും- പ്രവചിച്ച് സുരേഷ് ​ഗോപി എംപി

BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026