BREAKING NEWS

ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള യുദ്ധ കപ്പലുകൾ, മിസൈൽ ബോട്ടുകൾ, അന്തർവാഹിനികൾ തുടങ്ങി 36-ഓളം സന്നാഹങ്ങൾ, പാക്കിസ്ഥാൻ ഒരു സ്റ്റെപ്പ് കൂടി മുന്നോട്ടുവച്ചാൽ കറാച്ചി തകർക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം- റിപ്പോർട്ട്

· · 1 min read
Share: Copied!

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിശക്തമായി ഇന്ത്യ തിരിച്ചടിച്ചെങ്കിലും പാക്കിസ്ഥാന്റെ ഭാ​ഗത്തുനിന്ന് ഒരു നീക്കം കൂടിയുണ്ടായാൽ കറാച്ചി ഉൾപ്പെടെ വെണ്ണീറാക്കാൻ ഇന്ത്യൻ സൈന്യം തയാറെടുത്തിരുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ആക്രമണത്തിൽ നൂറോളം ഭീകരരും അമ്പതോളം പാക് സൈനികരും കൊല്ലപ്പെട്ടു. ആദ്യ ഘട്ടത്തിൽ ഭീകരകേന്ദ്രങ്ങളെ കൃത്യമായി ഉന്നംവെച്ചാണ് തകർത്തത്. എന്നാൽ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയതോടെ ഇന്ത്യ തിരിച്ചടിച്ചു. കര,വ്യോമ,നാവിക സേനകളുടെ സംയുക്തമായ ആക്രമണത്തിൽ പാക്കിസ്ഥാൻ അമ്പേ തകർന്നു. കൂടാതെ ഐഎൻഎസ് വിക്രാന്തുൾപ്പെടെ അണിനിരത്തിക്കൊണ്ട് ആക്രമണത്തിന് ഇന്ത്യൻ നാവികസേന സുസജ്ജമായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

കറാച്ചി ആക്രമിക്കാനായി ഐഎൻഎസ് വിക്രാന്തുൾപ്പെടെയുള്ള യുദ്ധകപ്പലുകളും മിസൈൽ ബോട്ടുകളും അന്തർവാഹിനികളും തയ്യാറായി കാത്തിരിക്കുകയായിരുന്നു. ഇതിനായി 36-ഓളം നാവികസന്നാഹങ്ങളാണ് സജ്ജമായിരുന്നതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. പാക് ആക്രമണത്തിന് തിരിച്ചടി കൊടുക്കാൻ എല്ലാതരത്തിലും ഇന്ത്യൻ നാവികസേന ഒരുങ്ങിയിരുന്നു. അതീവ ജാഗ്രതയോടെയാണ് ഇന്ത്യ കാര്യങ്ങൾ നീക്കിയത്.

അതേസമയം ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. റഷ്യൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ഐ.എൻ.എസ്. വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐപിഎംഎസ്) ഒരുക്കിയത് ബെംഗളൂരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡാണ്. പത്തോളം യുദ്ധക്കപ്പലുകൾക്കൊപ്പമാണ് വിക്രാന്തും ഏത് ആക്രമണത്തിനും സജ്ജമായി നിലയുറപ്പിച്ചിരുന്നതെന്നാണ് വിവരം. ഈ പദ്ധതിയുടെ കേന്ദ്രം ഐഎൻഎസ് വിക്രാന്തുതന്നെയായിരുന്നു. ഇന്ത്യൻ നാവികസേനയുടെ നടത്തിയ ഏറ്റവും വലിയ നീക്കങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഏകദേശം ആറ് അന്തർവാഹിനികളും അതിവേഗ ആക്രമണ കപ്പലുകളും മിസൈൽ ബോട്ടുകളും ഈ ഓപ്പറേഷന്റെ ഭാ​ഗമായിരുന്നു.

പാക്കിസ്ഥാൻ തുടരാക്രമണം നടത്തിയാൽ കറാച്ചി തകർക്കാനായി ബ്രഹ്മോസ് മിസൈലുകൾ, മീഡിയം റേഞ്ച് സർഫസ്-ടു-എയർ മിസൈലുകൾ (MRSAM), വരുണാസ്ത്ര ഹെവിവെയ്റ്റ് ടോർപ്പിഡോകൾ എന്നിവയടങ്ങിയ യുദ്ധക്കപ്പലുകളും സജ്ജമായിരുന്നു. ഐഎൻഎസ് തുശീലുൾപ്പെടെ ഏഴ് സ്റ്റെൽത്ത് യുദ്ധക്കപ്പലുകളും ഇതിനായി തയ്യാറെടുത്തു. സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചതിനാൽ റഡാർ, സോണാർ, ഇൻഫ്രാറെഡ് എന്നിവയ്‌ക്കൊന്നും ഈ കപ്പലിനെ കണ്ടെത്താനുമാകില്ല. വിവിധതരം മിസൈലുകൾ, മിസൈൽ ലോഞ്ചറുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, മുങ്ങിക്കപ്പലുകളെ തകർക്കാൻ ഉൾപ്പെടെയുള്ള റോക്കറ്റുകൾ, റോക്കറ്റ് ലോഞ്ചറുകൾ തുടങ്ങിയവയെല്ലാം ഐഎൻഎസിൽ സജ്ജമായിരുന്നു.

കൂടാതെ യുദ്ധക്കപ്പലുകളും മിസൈൽ ബോട്ടുകളും അന്തർവാഹിനികളുമടങ്ങുന്ന സൈനിക വിന്യാസം പാക് നാവിക സേനയുടെ ആകെ ശേഷിയെ മറികടക്കുന്നതായിരുന്നു. ഇന്ത്യൻ നാവിക സേന സുസജ്ജമായെത്തിയതോടെ പാക് നാവികസേന പിൻവാങ്ങൽ നടപടിയിലേക്കു കടന്നു. അതേസമയം ഇന്ത്യയുടെ സമീപകാലത്തെ അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം വലിയ നേട്ടങ്ങളിലൊന്നാണ്. ഇന്ത്യൻ നിർമിത ആയുധങ്ങളുടെ കരുത്ത് ലോകരാജ്യങ്ങൾ തിരിച്ചറിയാൻ ഓപ്പറേഷൻ സിന്ദൂർ ഇടയാക്കിയെന്നാണ് വിലയിരുത്തൽ. ഇതോടെ ഇന്ത്യൻ നിർമിത ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ഏതദേശം 17 രാജ്യങ്ങളാണ് തയാറായി എത്തിയിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

കുന്‍വര്‍ വിജയ് ഷാ അധിക്ഷേപ പരാമർശം നടത്തിയപ്പോൾ ബിജെപി നേതാക്കൾ അട്ടഹസിച്ചു ചിരിച്ചു!!! ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം, കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ്

BREAKING NEWS
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
04 Nov 2026
BREAKING NEWS
ആ വീഡിയോ ഡിവൈഎഫ്‌ഐ ഉണ്ടാക്കി വിട്ടതല്ല, വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളിലുള്ളതാണ്, പിന്നെ തങ്ങള്‍ പ്രചരിപ്പിച്ചതാണോ കുറ്റം?? നിങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് വാ അടപ്പിക്കാമെന്ന് കരുതേണ്ട, ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഡിവൈഎഫ്ഐ
04 Nov 2026
BREAKING NEWS
ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നത് ഏക മകളുടെ പിറന്നാൾ ദിനത്തിൽ, വാക്കുതർക്കത്തിനിടെ ഷാജൻ കയ്യിൽ കിട്ടിയ കത്തിയെടുത്ത് സുബിനയുടെ കഴുത്തിൽ കുത്തിയിറക്കി, അരമണിക്കൂർ നേരം ആരെയും വിവരമറിയിക്കാതെ കാത്തിരുന്നു, പിന്നീട് കൂട്ടുകാരനെ വിളിച്ചറിയിച്ചു, ആശുപത്രിയിലെത്തിക്കുമ്പോൾ നേരിയ മിടിപ്പ് മാത്രം...
04 Nov 2026
BREAKING NEWS
സീനിയര്‍ വിദ്യാര്‍ത്ഥിനിയുമായി സൗഹൃദം, നഴ്സിങ് വിദ്യാര്‍ത്ഥിയെ അസഭ്യം പറഞ്ഞ് മുഖത്തും പുറത്തും മർദിച്ചു, നിലത്തിട്ട് ചവിട്ടി വാരിയെല്ല് ഒടിച്ചു, ഒരാള്‍ പിടിയില്‍
04 Nov 2026