BREAKING NEWS

പഹൽ​ഗാമിന്റെ ‍നെഞ്ചിൽ കയറി വെടിയുതിർത്ത പാക്കിസ്ഥാന്റെ വെള്ളംകുടി ആദ്യം മുട്ടിച്ചു, ഇനി ഇരുട്ടടി!! ഉടമ്പടിയുടെ പേരിൽ മുടങ്ങിക്കിടന്ന പല പദ്ധതികളും പൊടിതട്ടിയെടുത്ത് ഇന്ത്യ…ചെനാബിൽ ഡ്രെഡ്ജിംഗ്, ജമ്മു കശ്മീരിലെ രണ്ട് ജല വൈദ്യുത പദ്ധതികൾക്ക് 5,703 കോടിയുടെ അനുമതി

· · 1 min read
Share: Copied!

ശ്രീന​ഗർ: കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറിയതിനു പിന്നാലെ പാക്കിസ്ഥാന് തുടരെത്തുടരെ തുടരെത്തുടരെ തിരിച്ചടി. ഉടമ്പടിയുടെ പേരിൽ കാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന പല പദ്ധതികളും ഇന്ത്യ പൊടിതട്ടിയെടുത്തുതുടങ്ങി.

മുൻപ് കരാർ നിലവിലുണ്ടായിരുന്നപ്പോൾ സിന്ധു, ഝലം, ചെനാബ് നദികളുടെ നിയന്ത്രണം പാക്കിസ്ഥാനും രവി, ബിയാസ്, സത്‍ലജ് നദികളുടേത് ഇന്ത്യയ്ക്കുമായിരുന്നു. എന്നാൽ കരാർ പിൻവലിച്ചതോടെ ചെനാബ് നദിയിൽ അടക്കം ഇന്ത്യ അണക്കെട്ടുകൾ നിർമിക്കാൻ ആരംഭിച്ചു.

പിന്നാലെ ചെനാബ് നദിയിലെ സലാൽ അണക്കെട്ടിൽ നിന്ന് ചെളി നീക്കാൻ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ (എൻഎച്ച്പിസി) ആരംഭിച്ചു. ഇതിലൂടെ അണക്കെട്ടിൻറെ ശേഷിയും വൈദ്യുതി ഉൽപാദനവും വർധിപ്പിക്കാൻ കഴിയും.

സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിലെ പ്രവർത്തനം സുഗമമാക്കുന്നതിനുള്ള നടപടിയിലേക്ക് കടക്കുന്നത്. അണക്കെട്ടിലെ ആറ് ഗേറ്റുകൾ തുറക്കുകയും ചെളി നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. സിന്ധു നദീജല കരാർ പ്രകാരം അണക്കെട്ടിലെ ഗേറ്റുകൾ തുറക്കാൻ ഇന്ത്യക്ക് അധികാരമുണ്ടായിരുന്നില്ല. ഇതിൻറെ ഫലമായി അണക്കെട്ടിൽ വൻ തോതിൽ ചെളി അടിഞ്ഞുകൂടിയിരുന്നു.

284 മില്യൻ ക്യുബിക് മീറ്ററായിരുന്നു അണക്കെട്ടിൻറെ സ്ഥാപിത ശേഷി. ചെളി നീക്കം ചെയ്യാത്തതോടെ ഇത് 9.91 മില്യൻ ക്യുബിക് മീറ്ററായി ഇടിഞ്ഞു. ഇത് അണക്കെട്ടിലെ വൈദ്യുതി ഉൽപാദനത്തെയും സാരമായി ബാധിച്ചു. കരാറിൽ നിന്ന് പിന്മാറിയതോടെ ശേഷി 14 മില്യൻ ക്യുബിക് മീറ്ററായി ഉയർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

എന്നാൽ ചെളി നീക്കുന്നതിലൂടെ വൈദ്യുതി ഉൽപാദനം എത്ര കൂടുമെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നാണ് അധികൃതരുടെ വിശദീകരണം. വൈദ്യുതി ഉൽപാദനം വർധിക്കുമെന്നത് ഉറപ്പാണ്. കൃത്യമായ കണക്ക് ലഭിക്കണമെങ്കിൽ ശുചീകരണം പൂർത്തിയാകണം. അണക്കെട്ടിലെ ഗേറ്റുകൾ തുറക്കാൻ കഴിയുമെന്നത് തന്നെ വലിയ കാര്യമാണെന്നും അധികൃതർ വിശദീകരിക്കുന്നു. 690 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് സലാർ ജല വൈദ്യുത പദ്ധതി.

കൂടാതെ ജമ്മു കശ്മീരിലെ രണ്ട് ജല വൈദ്യുത പദ്ധതികൾക്കായി 5,703 കോടി രൂപ അനുവദിക്കാനും എൻഎച്ച്പിസി ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഉറി –1, ദുൽഹസ്തി 2 ജല വൈദ്യുത പദ്ധതികൾക്കാണ് അനുമതി. കരാർ ഒപ്പിട്ടാൽ ഇക്കൊല്ലം മാർച്ച് മുതൽ നിർമാണം തുടങ്ങും.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026