7th June 2026: ഐസ്ടെപ് കൌൺസിൽ ( Indo Continental Trade & Entrepreneurship Promotion Council – ICETP Council ) & FYBB സംയുക്തമായി കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘട്ടിപ്പിച്ച 3 ആമത് പ്രോഫിറ്റ് ടസ്‌ക്കർ ബിസിനസ് കോൺക്ലെയ്‌വ് ഫിഷറീസ്, സാമൂഹ്യ നീതി വകുപ്പുമന്ത്രി V E അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വി ഗാർഡ് ഗ്രൂപ്പ് സ്ഥാപകൻ കൊച്ചഔസേഫ് ചിറ്റിലപ്പിള്ളി ആയിരുന്നു മുഖ്യാതിഥി. കൊച്ചി മെട്രോ റെയിൽ എംഡി ലോക്‌നാഥ് ബെഹ്‌റ, ഐസ്ടെപ് കൌൺസിൽ ചെയർമാൻ Dr ടി വിനയകുമാർ , സെക്രട്ടറി ജനറൽ U S കുട്ടി, ഡയറക്ടർമാരായ ജോർജി കൊച്ചുപുരക്കൽ K രവീന്ദ്രൻ , അഡ്വൈസർ ശോഭന ജയ മാധവൻ FYBB ഡയറക്ടർമാരായ അലെൻ ജോൺ, കിരൺ ജെയിംസ്, രാജശ്രീ കേരളവർമ്മ എന്നിവർ പങ്കെടുത്തു.
വൈകീട്ട് നടന്ന ബ്രാൻഡും ബിസിനെസ്സും എങ്ങിനെ വിജയിപ്പിക്കാം എന്ന വിഷയത്തിൽ പാനൽ ചർച്ച ക്രീയേറ്റീവ് രംഗത്തെ വിദഗ്ധൻ പ്രതാപ് സുതൻ നയിച്ചു.
ബ്രാൻഡിംഗ് രംഗത്തെ വിദഗ്ധരായ അന്തോണി ലോപ്പസ് ( ഡൽഹി ) ലിയാക് അലി ( ബാംഗ്ലൂർ ) ഗീതിക സൈഗാൾ ( ഗോവ ),ശാലിനി ജെയിംസ് എന്നിവർ പങ്കെടുത്തു. AI രംഗത്തെ വിസ്മയമായ
റൗൾ ജോൺ അജു, ജോ സ്കറിയയുമായി മുഖാമുഖം നടത്തി. സാമ്പത്തിക വിദഗ്ധൻ ശ്രീജിത്ത് കുനിയിൽ പിന്തുടർച്ച ആസൂത്രണം എന്ന വിഷയത്തെ ക്കുറിച്ച് പ്രഭാഷണം നടത്തി.
ഇന്ത്യയിലെമ്പാടു മുള്ള 16 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രൊഫഷനലുകളും, പ്രതിനിധികളും കോൺക്ളെവിൽ പങ്കെടുത്തു.
ചെയർമാൻ Dr ടി വിനയകുമാർ സ്വാഗതവും, സെക്രട്ടറി ജനറൽ U S കുട്ടി കൃതജ്ഞതയും രേഖപ്പെടുത്തി.


















































