BUSINESS

ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് & എന്റർപ്രണർഷിപ് പ്രൊമോഷൻ കൗൺസിലും ബ്രിട്ടീഷ് കൊളംബിയ – ഇന്ത്യ ബിസിനസ്‌ നെറ്റ്‌വർക്കും ധാരണാപത്രം ഒപ്പിട്ടു

· · 1 min read
Share: Copied!

കൊച്ചി: ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് & എന്റർപ്രണർഷിപ് പ്രൊമോഷൻ കൗൺസിൽ BC IBN India (ബ്രിട്ടീഷ് കൊളംബിയ – ഇന്ത്യ ബിസിനസ്‌ നെറ്റ്‌വർക്ക്) യുമായി ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യയിലെ സ്റ്റാർട്ട്‌ അപ്പ്‌ സംരംഭങ്ങളെയും സംരംഭകരേയും പ്രോത്സാഹിപ്പിക്കാനും, ട്രെയിനിങ്ങും, മറ്റ് സഹായങ്ങളും നൽകി കൈ പിടിച്ചുയർത്താനും ലക്ഷ്യമിട്ടാണ് കാനഡയിലെ ബ്രിട്ടീഷ് കൊളമ്പിയ കേന്ദ്രമായുള്ള BC IBN ഉം ICTEP Council ഉം ധാരണയിൽ എത്തിയത്.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വർക്ഷോപ്പുകളും ക്ലാസ്സുകളും സെമിനാറുകളും ഇതിന്റെ അടിസ്ഥാനത്തിൽ നടത്തുവാൻ ലക്ഷ്യമിടുന്നുണ്ട് എന്ന് BC IBN പ്രസിഡന്റ്‌ ശോഭന ജയ – മാധവൻ അറിയിച്ചു. ദീർഘകാലം ബ്രിട്ടീഷ് കൊളമ്പിയയിൽ ഈ രംഗത്ത് പ്രവർത്തിച്ചു പരിചയമുള്ള ശോഭ പാലക്കാട്‌ സ്വദേശിനിയാണ്. ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് & എന്റർപ്രണർഷിപ് പ്രൊമോഷൻ കൗൺസിലിന്റെ സെക്രട്ടറി ജനറൽ യൂ എസ് കുട്ടിയും ശോഭനയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ICTEP കൗൺസിൽ ചെയർമാൻ Dr ടി വിനയകുമാർ, ഡയറക്ടർമാരായ K രവീന്ദ്രൻ, N M നാസിഫ് എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തു.

BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026