BREAKING NEWS

ചരിത്രത്തിലാദ്യമായി മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യം, ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി ജയന്തി രാജനും ഫാത്തിമ മുസഫറും

· · 1 min read
Share: Copied!

ചെന്നൈ: ചരിത്രത്തിലാദ്യമായി വനിതകളെ ദേശീയ കമ്മിറ്റിയിൽ ഉൾപ്പെടുത്തി മുസ്‌ലിം ലീഗ്. ചെന്നൈയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് വനിതകളെയും കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തീരുമാനമായതി. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തിൽ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടിൽ നിന്ന് ഫാത്തിമ മുസഫറെയും ഉൾപ്പെടുത്തി. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം.

അതേപോലെ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി തങ്ങളും ദേശീയ കമ്മിറ്റിയിലെത്തി. ദേശീയ സെക്രട്ടറിയായാണ് മുനവ്വറലി തങ്ങളെ നിയോഗിച്ചത്. മുൻ എംഎൽഎ ടിഎ അഹമ്മദ് കബീറിനെ ദേശീയ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കെപിഎ മജീദിനെ ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചു. ഫൈസൽ ബാബുവും ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായി ദേശീയ കമ്മിറ്റിയിലെത്തി. ഹാരിസ് ബീരാനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. കെ സൈനുൽ ആബിദും പുതുതായി കമ്മിറ്റിയിലെത്തി.

അതേസമയം ദേശീയ പ്രസിഡന്റായി തമിഴ്‌നാട് മുൻ എംപി പ്രൊഫ. കെ എം ഖാദർ മൊയ്തീൻ തുടരും. രാഷ്ട്രീയ ഉപദേശക കമ്മിറ്റി ചെയർമാനായി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെയും തിരഞ്ഞെടുത്തു. പി കെ കുഞ്ഞാലിക്കുട്ടിയെ തന്നെ വീണ്ടും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇ ടി മുഹമ്മദ് ബഷീർ എംപിയാണ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി. ഡോ. അബ്ദുസമദ് സമദാനിയെ സീനിയർ വൈസ് പ്രസിഡന്റായും പി വി അബ്ദുൽ വഹാബിനെ നാഷണൽ ട്രഷററായും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാർ- കെപിഎ മജീദ്, എം അബ്ദുറഹ്മാൻ, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത്ഗീർ ഇബ്രാഹിം ആഗ, നഈം അക്തർ, കൗസർ ഹയാത്ത് ഖാൻ, സൈനുൽ ആബിദീൻ. ദേശീയ സെക്രട്ടറിമാർ- സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഖുർറം അനീസ് ഉമർ, നവാസ് കനി, അഡ്വ. ഹാരിസ് ബീരാൻ എം.പി, അബ്ദുൽ ബാസിത്, ടി.എ അഹമ്മദ് കബീർ, സി.കെ സുബൈർ അസിസ്റ്റന്റ് സെക്രട്ടറിമാർ- ആസിഫ് അൻസാരി, അഡ്വ. ഫൈസൽ ബാബു, ഡോ.നജ്മുൽ ഹസ്സൻ ഗനി, ഫാത്തിമ മുസഫർ, ജയന്തി രാജൻ, അഞ്ജനി കുമാർ സിൻഹ, എം.പി മുഹമ്മദ് കോയ.

ബോണറ്റിൽ പിടിച്ചു കിടന്ന് നിലവിളിച്ച ഐവിനെ അമിത വേഗതയിൽ ഒരു കിലോമീറ്ററോളം കൊടുപോയി സഡൻബ്രേക്കിട്ട് താഴെയിട്ടു, കാറിടിപ്പിച്ച് കൊലപ്പെടുത്തി, സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026