BREAKING NEWS

14 വയസുകാരനായി ആൾമാറാട്ടം: 19 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യൻ പൗരന് 35 വര്‍ഷം തടവ് വിധിച്ച് യു എസ് കോടതി

· · 1 min read
Share: Copied!

ന്യൂയോര്‍ക്ക്: മെസേജിങ് ആപ്പ് ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍ പൗരന് അമേരിക്കയില്‍ 35 വര്‍ഷം തടവ്. സായ് കുമാര്‍ എന്ന 31 കാരനാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത 19 കുട്ടികളെ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ഒക്കലഹോമയിലെ എഡ്മണ്ടില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരനാണ് സായ് കുമാര്‍. സമൂഹ മാധ്യമത്തില്‍ ആള്‍മാറാട്ടം നടത്തിയാണ് പ്രതി കൃത്യം നിര്‍വ്വഹിച്ചത്. 13-14 വയസുള്ള കൗമാരക്കാരനായാണ് ഇയാള്‍ ഇരകളെ സമീപിച്ചിരുന്നത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സോഷ്യല്‍ മീഡിയ ആപ്പിനെ സംബന്ധിച്ച ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയ മെസേജിങ് ആപ്പ് വഴിയാണ് ഇയാള്‍ കുട്ടികളെ കബളിപ്പിച്ച് പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സായ് കുമാറിന് എതിരായുള്ള അന്വേഷണം ആരംഭിക്കുന്നത്. കൗമാരപ്രായക്കാരനാണെന്ന് പറഞ്ഞ് പറ്റിച്ചാണ് ഇയാള്‍ കുട്ടികളോട് അടുത്ത ശേഷം അവരെ പീഡിപ്പിക്കുകയും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യും. അന്വേഷണത്തില്‍ വ്യക്തമായത് പ്രായപൂര്‍ത്തിയാവാത്ത 19 കുട്ടികളെ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന വാദം കോടതിയില്‍ ഉയര്‍ന്നു. എന്നാല്‍ മൂന്ന് പേരെ പീഡിപ്പിച്ചെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
കുട്ടികളുടെ ദൃശ്യങ്ങള്‍ മാതാപിതാക്കള്‍ക്ക് കാണിച്ചു കൊടുക്കുമെന്നും കൊലപ്പെടുത്തുമെന്നും പറഞ്ഞ് സായ് കുമാര്‍ ഇരകളെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ജില്ലാ ജഡ്ജ് ചാള്‍സ് ഗുഡ്വിനാണ് 420 മാസം പ്രതിക്ക് ജയില്‍ ശിക്ഷ വിധിച്ചത്. പ്രതി കുട്ടികളിലുണ്ടാക്കിയ ശരീരികവും മാനസികവുമായ പീഡനം അവരേയും മാതാപിതാക്കളേയും ജീവിതത്തിലുടനീളം വേട്ടയാടാന്‍ സാധ്യതയുള്ളതാണെന്നും ഈ നീണ്ട ശിക്ഷയിലൂടെ പ്രതിയിലും ആ ആഘാതം ഉണ്ടാകുമെന്നും വിചാരണക്കിടെ ജഡ്ജി പറഞ്ഞു.

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026