BREAKING NEWS

പാതിരാത്രി പീത്‌സ വേണമെന്നാവശ്യപ്പെട്ട് വിളിച്ചുവരുത്തി, യുഎസില്‍ ഡെലിവറി ബോയിയായ ഇന്ത്യക്കാരനെ വെടിവച്ചുകൊന്നു, ഡെലിവറി അഡ്രസ് വ്യാജം

· · 1 min read
Share: Copied!

വാഷിങ്ടൻ: യുഎസില്‍ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവിനെ വെടിവച്ച് കൊന്നു.  അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്. ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു അന്‍ഷുല്‍ വരുമാനം കണ്ടെത്തിയിരുന്നത്.

എഡ്ഗലേ സ്ട്രീറ്റില്‍ പുലര്‍ച്ചെ പന്ത്രണ്ടരയോടെ പീത്‍സ ഡെലിവറി ചെയ്യാന്‍ എത്തിയതായിരുന്നു അന്‍ഷുല്‍. ഡെലിവറി കഴിഞ്ഞ് മടങ്ങവെ തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ തലയ്ക്ക് വെടിയേറ്റ് ചോരയില്‍ കുളിച്ചുകിടക്കുന്ന അന്‍ഷുലിനെയാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അന്‍ഷുല്‍ പീത്‍സ ഡെലിവറി ചെയ്ത വീട് വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്നും ആള്‍താമസമില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. അന്‍ഷുല്‍ കിടന്നതിന്‍റെ തൊട്ടടുത്തായി മൂന്ന് വെടിയുണ്ടയുടെ ഭാഗങ്ങൾ പൊലീസ് കണ്ടെത്തി.

വളരെ അടുത്ത് നിന്നാണ് അന്‍ഷുലിനെ വെടിവച്ചതെന്നു പൊലീസ് പറയുന്നു. രണ്ട് യുവാക്കള്‍ അന്‍ഷുലിന്‍റെ പിന്നാലെ നടക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. ഇവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അൻഷുലിന്റെ പണമോ ആഭരണമോ നഷ്ടമായിട്ടില്ല. പീത്‌സ വേണമെന്ന വ്യാജേന അൻഷുലിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു. എത്രയും വേഗം മൃതശരീരം ഇന്ത്യയിലെത്തിക്കുന്നത് സഹായം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026
BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026