BREAKING NEWS

വിവാഹം കഴിഞ്ഞ് നാലാംമാസം ഭാര്യയെ കഴുത്ത് ഞെരിച്ച്കൊന്നു, മൃതദേഹത്തിന്റെ ഫോട്ടോ കാമുകിക്ക് അയച്ച് യുവാവ്, തെലങ്കാന സ്വദേശി യുഎസില്‍ അറസ്റ്റ്

· · 1 min read
Share: Copied!

വാഷിങ്ടൻ: വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തി ഇന്ത്യൻ ഐടി ഉദ്യോഗസ്ഥൻ. 2025 ഒക്ടോബറിലാണ് വാഷിങ്ടനിലെ ഫ്ലാറ്റിൽ 27 വയസ്സുകാരിയായ രാജിത സബ്ബിനേനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അമേരിക്കയിൽ സോഫ്റ്റ്‌വെയർ എ‍ൻജിനീയറായി ജോലി ചെയ്യുന്ന തെലങ്കാന സ്വദേശി അവിനാശിനെ (30) യു എസ് പൊലീസ് അറസ്റ്റ് ചെയ്തു.

കഴുത്തുഞെരിച്ചാണ് അവിനാശ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിനു ശേഷം ഭാര്യയുടെ ചിത്രം അവിനാശ് ഇന്ത്യയിലുള്ള കാമുകിക്ക് ഫോണിൽ അയച്ചുകൊടുക്കുകയും ചെയ്തു. 2025 ജൂണിലാണ് അവിനാശ് രാജിതയെ വിവാഹം ചെയ്യുന്നത്. തുടർന്ന് ഇരുവരും അമേരിക്കയിൽ ഒരുമിച്ച് താമസം ആരംഭിച്ചു. എന്നാൽ വിവാഹത്തിനു മുൻപേ അവിനാശിനു മറ്റൊരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷവും അവിനാശ് ഇവരുമായി സമ്പർക്കം പുലർത്തി. ഭാര്യയെ കൊലപ്പെടുത്തിയ ദിവസം മാത്രം ഇയാൾ കാമുകിയെ നാല് പ്രാവശ്യം ഫോണിൽ വിളിച്ചിരുന്നു. തുടർന്നാണ് മരിച്ചുകിടക്കുന്ന ഭാര്യയുടെ ചിത്രവും അയച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസിനെ കബളിപ്പിക്കാനും അവിനാശ് ശ്രമിച്ചു. താൻ വീട്ടിലെത്തിയപ്പോൾ കുളിമുറിയിൽ ഭാര്യയെ പൂട്ടിയിട്ട നിലയിൽ കണ്ടെന്നും വിളിച്ചിട്ട് പ്രതികരണമില്ലെന്നുമാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം അവിനാശിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.

 

BREAKING NEWS
'കുഞ്ഞുറങ്ങുന്ന മുറിക്കകത്തുവരെ ചോര തെറിച്ചു; ഇറച്ചി വെട്ടുന്ന കടയിൽപ്പോലും നടക്കാത്ത തരത്തിലുള്ള ക്രൂരത; 37 വെട്ടുകളാണ് വെട്ടിയത്; ഒരു മനുഷ്യനെ കൊല്ലണമെന്ന് തീരുമാനിക്കുകയാണെങ്കിൽത്തന്നെ ഒരു വെട്ടു പോരെ?', വിധി പ്രസ്താവത്തിനിടെ ജഡ്ജി
23 Nov 2026
BREAKING NEWS
‘തൃഷ ഞങ്ങടെ നേതാവ്’; ‘ഇളയപുരട്ചി തലൈവി തൃഷ പേരവൈ’ തമിഴ്‌നാട്ടിൽ പുതിയ സംഘടന; ജയലളിതയുടെ പദവി നൽകി ആരാധകർ
23 Nov 2026
BREAKING NEWS
ശബരിമലയിൽ എന്താണ് സംഭവിക്കുന്നത്? ബുക്ക് ചെയ്തത് ലക്ഷങ്ങൾ, ദർശനത്തിനെത്തിയത് പകുതിയോളം മാത്രം; 47 ശതമാനം ഭക്തരുടെ കുറവ്; വെർച്വൽ ക്യൂ ബുക്ക് ചെയ്ത് മുങ്ങുന്നവരെ തേടി പോലീസ്
23 Nov 2026
BREAKING NEWS
'ഉണ്ണിത്താൻ സ്‌മോൾ ബോയ്, മകൻ ബിജെപിയിലെ ഏത് ഗ്രൂപ്പിൽ?'; ഷാഫിക്കായി രംഗത്തിറങ്ങി എ ഗ്രൂപ്പ്, കോൺഗ്രസിൽ പരസ്യപ്പോര്
23 Nov 2026