BREAKING NEWS

‘ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും’; ട്രംപിന്റെ ‘നിർജ്ജീവ സമ്പദ്‌വ്യവസ്ഥ’ പരിഹാസത്തിന് മറുപടി

· · 1 min read
Share: Copied!

ന്യൂഡൽഹി∙ വ്യാപാര കരാറുകൾ രാജ്യത്തിന്റെ ദേശീയ താൽപ്പര്യം സംരക്ഷിച്ചുകൊണ്ടാകുമെന്ന ഉറപ്പുനൽകി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനും പരിഹാസത്തിനും പിയൂഷ് ഗോയൽ മറുപടി നൽകിയത്. 25% തീരുവയും പിഴയും ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ട്രംപ്, ഇന്ത്യയുടേത് ഒരു ‘നിർജ്ജീവ സമ്പദ്‌വ്യവസ്ഥ’ ആണെന്ന് പരിഹസിച്ചിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും ഗോയൽ പറഞ്ഞു.

‘‘ചുരുങ്ങിയ കാലംകൊണ്ടാണ് ഇന്ത്യ ലോകത്തിലെ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി വളർന്നത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു. കർഷകർ, എംഎസ്എംഇകൾ, വ്യവസായികൾ എന്നിവരുടെ കഠിനാധ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വളർച്ച. ഏതാനും വർഷങ്ങൾക്കുള്ളിൽ നമ്മൾ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. ആഗോള സ്ഥാപനങ്ങളും സാമ്പത്തിക വിദഗ്ധരും ഇന്ത്യയെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഒരു മികച്ച ഇടമായാണ് കാണുന്നത്. കർഷകർ, തൊഴിലാളികൾ, സംരംഭകർ, വ്യവസായികൾ, കയറ്റുമതിക്കാർ, എംഎസ്എംഇകൾ, വ്യാവസായിക മേഖലയിലെ പങ്കാളികൾ എന്നിവരുടെ ക്ഷേമം സംരക്ഷിക്കുന്നതിനാണ് സർക്കാർ അതീവ മുൻഗണന നൽകുന്നത്. ദേശീയ താൽപ്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും നമ്മൾ സ്വീകരിക്കും.’’ – പിയൂഷ് ഗോയൽ പറഞ്ഞു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026