BREAKING NEWS

ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് 147 റൺസ് വിജയ ലക്ഷ്യം, കറക്കിവീഴ്ത്തി കുൽദീപ്, നാലു വിക്കറ്റ്

· · 1 min read
Share: Copied!

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് 147 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 19.1 ഓവറിൽ 146 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടാവുകയായിരുന്നു. വെല്ലുവിളിയുയർത്തിയ ഓപ്പണർ സാഹിബ്‌സാദാ ഫർഹാനെ (38 പന്തിൽ 57) പുറത്താക്കി വരുൺ ചക്രവർത്തിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്നു സിക്സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു ഫർഹാന്റെ ഇന്നിങ്സ്. 46 റൺസെടുത്ത ഫഖർ സമാന്റെ വിക്കറ്റും വരുണിനു തന്നെയാണ്.

14 റൺസെടുത്ത സയിമിനേയും 8 റൺസെടുത്ത സൽമാൻ ആ​ഗയേയും കുൽദീപ് പുറത്താക്കി. തുടർന്നു റൺസൊന്നും എടുക്കുംമുൻപ് ഷഹീൻ അഫ്രീദിയേയും ഫഹീം അഷ്‌റഫിനേയും പുറത്താക്കി കുൽദീപ് നാലാം വിക്കറ്റും സ്വന്തമാക്കി. ഷഹീൻ അഫ്രീദിയെ എൽബിഡബ്ല്യുവിൽ കുരുക്കുകയായിരുന്നു.

റൺസൊന്നുമെടുക്കുന്നതിനു മുൻപ് മുഹമ്മദ് ഹാരിസിനെ റിങ്കു സിങ്ങിന്റെ കയ്യിലെത്തിച്ച് അക്സർ പട്ടേലും ആദ്യ വിക്കറ്റ് സ്വന്തമാക്കി. പിന്നാലെ ഒരു റൺസെടുത്ത ഹുസൈൻ തലാതിനെ സ‍ഞ്ജുവിന്റെ കൈകളിലെത്തിച്ച് രണ്ടാം അക്സർ തന്റെ രണ്ടാം വിക്കറ്റും സ്വന്തമാക്കി ആറു റൺസെടുത്ത ഹാരിസ് റൗഫിനെ വിക്കറ്റിനു മുന്നിൽ കുരുക്കി ബുംറയും വിക്കറ്റ് വേട്ടയിൽ ഇടംപിടിച്ചു. പിന്നാലെ 6 റൺസെടുത്ത മുഹമ്മദ് നവാസിനെ റിങ്കു സിങ്ങിന്റെ കൈകളിലെത്തിച്ച് രണ്ടാം വിക്കറ്റും സ്വന്തമാക്കി.

ആദ്യം ബാറ്റു ചെയ്യുന്ന പാക്കിസ്ഥാൻ പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 45 റൺസായിരുന്നു സമ്പാദ്യം. ഫൈനലിൽ പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കു പകരം റിങ്കു സിങ് പ്ലേയിങ് ഇലവനിലെത്തി. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ജസ്പ്രീത് ബുമ്രയും ശിവം ദുബെയും തിരിച്ചെത്തിയപ്പോൾ അർഷ്‌ദീപ് സിങ്ങും ഹർഷിത് റാണയും ടീമിൽ ഇടംപിടിച്ചില്ല. പാക്കിസ്ഥാൻ ടീമിൽ മാറ്റമില്ല. 41 വർഷം പഴക്കമുള്ള ഏഷ്യാ കപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനം നേർക്കുനേർ വരുന്നത്. ഇന്ത്യ ഏഷ്യാകപ്പിലെ ഒൻപതാം കിരീടം ലക്ഷ്യമിടുമ്പോൾ പാക്കിസ്ഥാൻ മുൻപ് 2 തവണ ജേതാക്കളായിരുന്നു.

∙ പ്ലേയിങ് ഇലവൻ

ഇന്ത്യ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, അക്ഷർ പട്ടേൽ, ശിവം ദുബെ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.

പാക്കിസ്ഥാൻ: സാഹിബ്‌സാദാ ഫർഹാൻ, ഫഖർ സമാൻ, സയിം അയൂബ്, സൽമാൻ ആഗ (ക്യാപ്റ്റൻ), ഹുസൈൻ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.

 

BREAKING NEWS
കൊച്ചി തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടതിന് പിന്നാലെ മരുന്ന് വാങ്ങാൻ പുറത്തുപോയി; മഹാരാഷ്ട്ര സ്വദേശിയായ എൻജിനീയറെ കാണ്മാനില്ല; ഇന്നേക്ക് രണ്ട് ദിവസം
14 Nov 2026
BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026