BREAKING NEWS

തൽക്കാലം സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രം സർവീസുകൾ, ബോയിങ് ഡ്രീംലൈനർ 787- 8 വിമാനങ്ങളുടെ പറപ്പിക്കൽ താൽക്കാലികമായി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ

· · 1 min read
Share: Copied!

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ 260 പേരുടെ മരണത്തിനിടയാക്കിയ ബോയിങ് ഡ്രീംലൈനർ 787- 8 വിമാനങ്ങളുടെ പറക്കാൽ താൽക്കാലികമായി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. മതിയായ സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രം സർവീസുകൾ തുടരാൻ കേന്ദ്രം ആലോചിക്കുന്നതായാണ് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടേയും അമേരിക്കയുടേയും വ്യോമയാന ഉദ്യോഗസ്ഥർ ഇക്കാര്യം ചർച്ച ചെയ്യുകയാണെന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കൻ വൈഡ് ബോഡി എയർലൈനറിന്റെ സുരക്ഷ പരിശോധന സംബന്ധിച്ച് യുഎസ് ഏജൻസികളുമായും ചർച്ച നടക്കുന്നുണ്ട്.

അതേസമയം വിമാനങ്ങളുടെ അറ്റകുറ്റപ്പണിയുടെ നടപടിക്രമങ്ങൾ സംബന്ധിച്ച പരിശോധനകൾ എയർ ഇന്ത്യയും ആരംഭിച്ചു. എയർ ഇന്ത്യയുടെ ബോയിങ് 787- 8 ഡ്രീംലൈനർ വിമാനം 242 പേരുമായി വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കു പറന്നുയർന്നതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കിയ വിമാന ദുരന്തമുണ്ടായത്. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാൻ ശ്രമിച്ച വിമാനം നിമിഷങ്ങൾക്കകം വിമാനത്താവളത്തിനടുത്ത് ബിജെ മെഡിക്കൽ കോളേജ് വളപ്പിലേ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി തകർന്നുവീഴുകയായിരുന്നു.

അപകടത്തിൽ മെഡിക്കൽ വിദ്യാർഥികളുടെ ഹോസ്റ്റലിലും സമീപത്തെ സ്റ്റാഫ് ക്വാർട്ടേഴ്‌സിലുമായി 5 പേർ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. വിമാന ജീവനക്കാരും യാത്രക്കാരുമായ 242 പേരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വിജയ് രൂപാണിയും മലയാളിയായ പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സ്വദേശിയായ നഴ്‌സ് രഞ്ജിത ജി നായരും അപകടത്തിൽ മരിച്ചവരിൽ ഉൾപെടുന്നു.

ദൈവത്തിന്റെ കരങ്ങൾ താങ്ങിയ ജീവൻ!! എനിക്ക് വിശ്വസിക്കാനാവുന്നില്ല, ഒരു നിമിഷം ഞാൻ മരിക്കാൻ പോവുകയാണെന്ന് തോന്നി, എന്റെ കൺമുന്നിൽ വച്ചാണ് രണ്ട് എയർഹോസ്റ്റസുമാർ ഇല്ലാതായത്… വിശ്വാസിന്റെ വാക്കുകളാണിത്!!

BREAKING NEWS
’പാർട്ടി മാറിയേ തീരൂ’; അടിമുടി തിരുത്താൻ നേതാക്കൾക്കായി സർവേ നടത്താനുള്ള നീക്കവുമായി സിപിഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കായി 83 ചോദ്യങ്ങളുള്ള ചോദ്യാവലി
02 Nov 2026
BREAKING NEWS
’സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയന്റെ ഉറച്ച നിലപാടുകൾ; നായനാരുടെ ജനകീയ ശൈലി അനുകരിക്കാവുന്നത്: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
02 Nov 2026
BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026