BREAKING NEWS

പാക്കിസ്ഥാൻ ആലോചിച്ചു, ഇന്ത്യ പ്രാവർത്തികമാക്കുന്നു, ഇന്ത്യാ- പാക് ജലയുദ്ധം? സലാൽ അണക്കെട്ടിലെ എല്ലാ ഷട്ടറുകളും താഴ്ത്തി, ബഗ്ളിഹാർ ഡാമിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറച്ചു, കൂടുതൽ ഡാമിൽ നിന്നുള്ള ജലവൈദ്യുത പദ്ധതികളും തടയണ നിർമാണവും ആലോചിക്കാൻ അൻപതിലധികം വിദഗ്ധർ കശ്മീരിൽ!!

· · 1 min read
Share: Copied!

ന്യൂഡൽഹി: പാക്കിസ്ഥാൻ വേണ്ടിവന്നാൽ വെള്ളത്തിനുവേണ്ടി യുദ്ധം ചെയ്യുമെന്നു വാക്കാൽ പറഞ്ഞുവെങ്കിലും ആ വെല്ലുവിളി ഇന്ത്യ ഏറ്റെടുത്തത് പാക്കിസ്ഥാന് തന്നെ പാരയായിരിക്കുകയാണ്. ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി വെള്ളമൊഴുക്ക് ഇന്ത്യ പൂർണമായും നിർത്തിവച്ചു. നേരത്തെ ഭാ​ഗീകമായി വെള്ളമൊഴുക്ക് തടഞ്ഞിരുന്നു. അതേപോലെ ബഗ്ളിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നത്.

കൂടാതെ കൂടുതൽ ഡാമുകളിൽ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാൻ അൻപതിലധികം വിദഗ്ധരെയും ഇന്ത്യ കശ്മീരിലേക്കയച്ചിട്ടുണ്ട്. ജലവൈദ്യുത പദ്ധതികളും തടയണകളും നിർമ്മിക്കുന്നത് ആലോചിക്കാനാണ് വിദഗ്ധരെ അയച്ചത്. ഇതിലൂടെ പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്കിൽ കൂടുതൽ നിയന്ത്രണം നടത്താനാണ് ഇന്ത്യയുടെ തീരുമാനം. അതോടുകൂടി ഈ സീസണിൽ പാകിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിൽ 20 ശതമാനം കുറവെങ്കിലുമുണ്ടാകും.

അതേസമയം ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷ സാധ്യത കണക്കിലെടുത്ത് അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ഡ്രിൽ നാളെ ദേശവ്യാപകമായി നടത്താൻ ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗം തീരുമാനിച്ചു. ആകാശമാർ​ഗമുള്ള ആക്രമണം തടയാൻ എയർ സൈറൻ, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൈകര്യം, രാത്രി ലൈറ്റണച്ചുള്ള ബ്ളാക്ക് ഔട്ട് ഡ്രിൽ തുടങ്ങി പത്തു നിർദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നല്കിയത്.

കാർഗിൽ യുദ്ധകാലത്തു പോലും ഇത്രയും വിപുലമായ തയ്യാറെടുപ്പിന് നിർദ്ദേശം ഇല്ലായിരുന്നു. തീര സംസ്ഥാനങ്ങളും പടിഞ്ഞാറൻ അതിർത്തിയിലെ സംസ്ഥാനങ്ങളും ഇവ നടപ്പാക്കണം എന്നാണ് നിർദ്ദേശം.കൂടാതെ ഡൽഹി അടക്കമുള്ള വടക്കൻ സംസ്ഥാനങ്ങളിൽ തയ്യാറെടുപ്പ് കേന്ദ്രം നേരിട്ട് നിരീക്ഷിക്കും.

ഡൽഹി ലഫ്റ്റനൻറ് ഗവർണ്ണറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സാഹചര്യം വിലയിരുത്തി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാവിലെ യോഗം വിളിച്ച് കേന്ദ്ര നിർദ്ദേശം ഗൗരവമായെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്കി. ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷം എങ്ങോട്ട് വേണമെങ്കിലും നീങ്ങാം എന്നാണ് സർക്കാർ വ്യത്തങ്ങൾ പറയുന്നത്. പ്രധാനമന്ത്രി ഇന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തി. 48 മണിക്കൂറിനുള്ളിൽ രണ്ടാം തവണയാണ് പ്രധാനമന്ത്രി ഡോവലുമായി കൂടിക്കാഴ്ച നടത്തുന്നത്.

രാജ്യം മറ്റൊരു യുദ്ധത്തെ അഭിമുഖീകരിക്കാനുള്ള തയാറെടുപ്പിലോ? 48 മണിക്കൂറിനിടെ അജിത് ഡോവലുമായി പ്രധാനമന്ത്രിയുടെ രണ്ടുകൂടിക്കാഴ്ചകൾ, ഡാമുകൾക്ക് കനത്ത സുരക്ഷ!! തിരഞ്ഞെടുത്ത 244 ജില്ലകളിൽ നാളെ ‌മോക്ഡ്രിൽ, ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ പാക് പ്രകോപനം…

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026