BREAKING NEWS

പാക്കിസ്ഥാനെ വിരട്ടിയ എസ്-400 മിസൈലുകൾ കൂടുതലെണ്ണം ആവനാഴിയിലേയ്ക്ക് കൂട്ടിച്ചേർക്കാനുള്ള നിർണ്ണായക നീക്കവുമായി ഇന്ത്യ; റഷ്യയുമായുള്ള 1000 കോടി രൂപയുടെ കരാറിന് ഡിഎസി അം​ഗീകാരം നല്കി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലടക്കം ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തായി നിലകൊണ്ട എസ്-400 കൂടുതലെണ്ണം സൈന്യത്തിലേയ്ക്ക് കൂട്ടിച്ചേർത്ത് വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് ഇന്ത്യ. അതിനായി റഷ്യയിൽനിന്ന് പുതിയ മിസൈലുകൾ വാങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം. 1000 കോടി രൂപ ചെലവിൽ 288 എസ്-400 മിസൈലുകൾ വാങ്ങാനാണ് നീക്കം. നിർദ്ദിഷ്ട കരാറിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) കഴിഞ്ഞ ദിവസം അനുമതിനൽകി. 120 ഹ്രസ്വദൂര മിസൈലുകളും 168 ദീർഘദൂര മിസൈലുകളും വാങ്ങുന്നതിനാണ് ഡിഎസി അനുമതി നൽകിയിരിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് നടപടിക്രമം (എഫ്ടിപി) വഴിയാകും ഇടപാട് നടക്കുക.

കഴിഞ്ഞ നാളുകളിൽ പാകിസ്താനുമായുണ്ടായ സംഘർഷസാഹചര്യങ്ങളിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് നിർണായകമായത് എസ്-400ന്റെ സാന്നിധ്യമായിരുന്നു. ഇന്ത്യ-പാക് സംഘർഷത്തിനിടെ ആറോളം പാകിസ്താൻ യുദ്ധ വിമാനങ്ങളും ഒരു ചാരവിമാനവും സേന തകർത്തത് എസ്-400 ഉപയോഗിച്ചായിരുന്നു. പാകിസ്താനുള്ളിൽ 300 കിലോമീറ്റർ അകലെയുള്ള പാക് വിമാനങ്ങളെയാണ് ഈ വിധത്തിൽ ഇന്ത്യ പ്രതിരോധിച്ചത്.

ഇന്ത്യയുടെ വ്യോമ പ്രതിരോധ തന്ത്രത്തിലെ ‘ഗെയിം ചേഞ്ചർ’ എന്ന് എസ്-400നെ വ്യോമസേന വിശേഷിപ്പിച്ചിട്ടുണ്ട്. സുദർശൻ ചക്രയെന്നാണ് ഇന്ത്യ എസ്-400 സംവിധാനങ്ങൾക്ക് നൽകിയിരിക്കുന്ന പേര്. ഇതിനകം കരാറൊപ്പിട്ട രണ്ട് എസ്-400 മിസൈലുകൾ കൂടി ഈ വർഷം ജൂണിലും നവംബറിലുമായി ഇന്ത്യയ്ക്ക് ലഭിക്കും.

കിട്ടിയത് 2.64 കോടി, കൊടുക്കാനുള്ളത് 4.35 കോടി രൂപ…അയ്യപ്പ സംഗമത്തിൻ്റെ തലേന്നെത്തിയ മുഖ്യമന്ത്രിക്ക് കിടക്കാൻ കട്ടിലും മെത്തയും വാങ്ങിയ വകയിൽ ഒരു ലക്ഷം, വാട്ടർടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാൻ 4.8 ലക്ഷം രൂപ!! പക്ഷെ ഈ വാട്ടർ ടാങ്ക് നിലവിൽ കാണാനില്ല…മെത്തകൾ 150… അതിൽ 50 എണ്ണം ആവിയായി, ഉപഹാരമായി നൽകിയ അയ്യപ്പവിഗ്രഹങ്ങൾ വാങ്ങിയ ബില്ലുകൾ കൃത്യമല്ല, പല സാധനങ്ങൾക്കും ബില്ല് നഹി…

BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026