BREAKING NEWS

പലതവണ വ്യക്തമായി പറഞ്ഞതാണ്, ഇന്ത്യ- പാക് സം​ഘർഷത്തിൽ മൂന്നാം കക്ഷിക്ക് പങ്കില്ലെന്ന്, ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാർ നേരിട്ടുനടത്തിയ ചർച്ചകളുടെ ഫലമാണ് വെടിനിർത്തൽ- ചൈനയുടെ വാദം തള്ളി ഇന്ത്യ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യ- പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചെന്ന ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള വെടിനിർത്തലിന് തീരുമാനമെടുത്തതിന് പിന്നിൽ മൂന്നാംകക്ഷിയുടെ ഇടപെടലില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ അവകാശവാദം തെറ്റാണെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇന്ത്യാടുഡേ’ റിപ്പോർട്ട് ചെയ്തു.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാർ (ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്) നേരിട്ടുനടത്തിയ ചർച്ചകളുടെ ഫലമാണ് വെടിനിർത്തലിൽ കലാശിച്ചത്. ഇത്തരം അവകാശവാദങ്ങൾ ഇന്ത്യ നേരത്തെ നിഷേധിച്ചതാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളിൽ മൂന്നാമതൊരു കക്ഷിക്ക് ഒരു തരത്തിലും പങ്കില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ഇരുരാജ്യങ്ങളിലെ ഡിജിഎംഒമാർ നേരിട്ട് നടത്തിയ ചർച്ചകളെത്തുടർന്നാണ് ഉണ്ടായതെന്ന് നേരത്തേ പലതവണ വ്യക്തമാക്കിയതാണെന്നും സർക്കാർ വൃത്തങ്ങൾ ഇന്ത്യാടുഡേയോട് പ്രതികരിച്ചു.

അതേസമയം ഇന്ത്യ- പാക് സംഘർഷം ഉൾപ്പെടെ ആഗോളതലത്തിൽ പലസംഘർഷങ്ങൾക്കും ചൈന മധ്യസ്ഥത വഹിച്ചെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ അവകാശവാദം. ചെെനയ്ക്കു മുൻപ് ഇന്ത്യ പാക് വെടിനിർത്തലിന് താൻ മധ്യസ്ഥത വഹിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് രം​ഗത്തെത്തിയിരുന്നു. എന്നാൽ, ഇത്തരം അവകാശവാദങ്ങളെ ഇന്ത്യ നേരത്തേയും പൂർണമായും തള്ളിക്കളഞ്ഞിരുന്നു.

അമേരിക്ക മാത്രമല്ല ഞങ്ങളും മധ്യസ്ഥത വഹിച്ചിട്ടുണ്ട്!! ട്രംപിനു പിന്നാലെ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചുവെന്ന അവകാശ വാദവുമായി ചൈനയും

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026