BREAKING NEWS

ആ കളി അങ്ങ് എട്ടായി മടക്കി പോക്കറ്റിൽ ഇട്ടാൽ മതി!! ജഡേജയെ സെഞ്ചുറിയടിപ്പിക്കാതെ സമനില പിടിക്കാൻ സ്റ്റോക്സ്, ഒന്നിനു പകരം രണ്ട് സെഞ്ചുറികളടിച്ച് ജഡേജയുടേയും സുന്ദറിന്റേയും മറുപടി

· · 1 min read
Share: Copied!

മാഞ്ചെസ്റ്റർ: ഒരു റൺ അക്കൗണ്ടിലെത്തും മുൻപേ വീണതു രണ്ടുവിക്കറ്റുകൾ… എന്നാൽ അവിടെനിന്നെണീറ്റ് അദ്ഭുതകരമായ പ്രതിരോധം തീര്‍ത്താണ്‌ ഇന്ത്യ നാലാം ടെസ്റ്റിൽ സമനില പിടിച്ചത്. ഇന്നിങ്‌സ് തോൽവി നേരിടേണ്ടിവരും എന്ന ഭീഷണിക്കിടെ ഒരുമിച്ച് 421 പന്തുകൾ നേരിട്ട കെ.എൽ. രാഹുൽ- ശുഭ്മൻ ഗിൽ സഖ്യവും 334 പന്തുകൾ നേരിട്ട വാഷിങ്ടൺ സുന്ദർ- രവീന്ദ്ര ജഡേജ കൂട്ടുകെട്ടും ഇന്ത്യയ്ക്ക് സമ്മാനിച്ചത് വിജയത്തോളം പോന്ന സമനില.

അഞ്ചാംദിനമായ ഞായറാഴ്ച ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ നാലിന് 425 റൺസിൽ നിൽക്കേ സമനിലയിൽ പിരിയുകയായിരുന്നു. പക്ഷെ അവസാനദിനം നാടകീയമായ സംഭവങ്ങളും ഓൾഡ്ട്രാഫഡിൽ അരങ്ങേറി. 15 ഓവർ ബാക്കി നിൽക്കേ കളി സമനിലയിൽ അവസാനിപ്പിക്കാൻ ഇം​ഗ്ലണ്ട് നായകൻ തുനിഞ്ഞിറങ്ങിയെങ്കിലും ഇന്ത്യ കൈകൊടുത്തില്ല.

ഇന്ത്യ 138 ഓവറിൽ 386 റൺസിൽ നിൽക്കേ, സമനിലയിൽ പിരിയാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തയ്യാറായെങ്കിലും ഇന്ത്യ കളി തുടരാൻ ആവശ്യപ്പെടുകയായിരുന്നു. കളി സമനിലയിൽ അവസാനിപ്പിക്കാനായി കൈ നീട്ടിക്കൊണ്ട് സ്റ്റോക്സ് മുന്നോട്ടുവന്നെങ്കിലും ഇന്ത്യൻ താരങ്ങൾ അതിന് വഴങ്ങിയില്ല. ടോപ് ​ഗിയറിൽ നിൽക്കുന്ന സുന്ദറിനേയും ജഡേജയേയും സെഞ്ചുറിയടിപ്പിക്കാതെ കളി നിർത്താനുള്ള ഇം​ഗ്ലണ്ട് നായകന്റെ ശ്രമമായിരുന്നു ഇതിനു പിന്നിൽ. ഈസമയം വഷിങ്‌ടൺ സുന്ദർ (80), ജഡേജ (89) എന്നീ സ്കോറുകളിലായിരുന്നു. സെഞ്ചുറി തികയ്ക്കാനായി കളി തുടരാൻ ആവശ്യപ്പെട്ടത് ഇംഗ്ലണ്ട് ടീമിന് അസംതൃപ്തിയുണ്ടാക്കി. ഇതിനു പിന്നാലെ ഇം​ഗ്ലണ്ട് താരങ്ങളുടെ സംഭാഷണങ്ങളും പുറത്തുവന്നു.

കരിയറിലെ ആദ്യ സെഞ്ചുറിനേടിയ വാഷിങ്ടൺ സുന്ദർ 206 പന്തിൽ 101 റൺസോടെയും രവീന്ദ്ര ജഡേജ 185 പന്തിൽ 107 റൺസോടെയും പുറത്താകാതെനിന്നതോടെയാണ് സമനിലയിൽ പിരിഞ്ഞത്. അതേസമയം ശുഭ്മൻ ഗിൽ (103) പരമ്പരയിലെ നാലാം സെഞ്ചുറി നേടി. നാലാം ഇന്നിങ്സിൽ ഇന്ത്യയുടെ മൂന്നു ബാറ്റർമാർ സെഞ്ചുറി നേടുന്നത് ആദ്യമാണ്. ഇതോടെ, പരമ്പരയിൽ ഇംഗ്ലണ്ട്‌ 2-1ന്‌ മുന്നിലാണ്‌.

‘ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ല!! രണ്ട് കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദികളാക്കിയത്, മതരാജ്യങ്ങളിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്ന് ബിജെപിക്ക് അറിയാതെയാണോയെന്നും ദുരൂഹതയേറുന്നു’, ബിജെപിക്കെതിരെ ആഞ്ഞ‌ടിച്ച് ദീപിക

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026