BREAKING NEWS

‘ഇന്ത്യയാണ് ശരി, ഒരു മൂന്നാം കക്ഷിയുടെയും മധ്യസ്ഥത അംഗീകരിച്ചിരുന്നില്ല’!! ട്രംപിന്റെ മധ്യസ്ഥതയിൽ ഇന്ത്യ–പാക്ക് വെടിനിർത്തലുണ്ടായതെന്ന അമേരിക്കൻ പ്രസിഡന്റിന്റെ വാദം തള്ളി പാക്ക് വിദേശകാര്യ മന്ത്രിയും

· · 1 min read
Share: Copied!

ഇസ്‌ലാമാബാദ്: ട്രംപിന്റെ മധ്യസ്ഥതയിൽ ഇന്ത്യ–പാക്ക് വെടിനിർത്തലുണ്ടായതെന്ന അമേരിക്കൻ പ്രസിഡന്റിന്റെ ആവർത്തിച്ചുള്ള വാദം തള്ളി പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധറും, ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യ ഒരു മൂന്നാം കക്ഷിയുടെയും മധ്യസ്ഥത അംഗീകരിച്ചിരുന്നില്ലെന്നാണ് ഇസ്ഹാഖ് ധർ വ്യക്തമാക്കിയത്.

മധ്യസ്ഥയെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടന്ന കൂടിക്കാഴ്ചയിൽ സംസാരിച്ചിരുന്നെന്നും എന്നാൽ ഇന്ത്യ മൂന്നാംകക്ഷിയുടെ ഇടപെടൽ വേണ്ടെന്ന് അറിയിച്ചെന്നും അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിൽ ഇസ്ഹാഖ് ധർ പറഞ്ഞു.

‘മേയ് 11ന് രാവിലെ 8.17നാണ് മാർക്കോ റൂബിയോ വഴി എനിക്ക് വെടിനിർത്തൽ വാഗ്ദാനം വരുന്നത്. ഉടൻ തന്നെ സ്വതന്ത്രമായ ഒരു സ്ഥലത്ത് ഇന്ത്യയുമായി ചർച്ച നടത്തണമെന്നും റൂബിയോ പറഞ്ഞു. എന്നാൽ ജൂലൈ 25ന് ഞാനും റൂബിയോയുമായി നടന്ന കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞത് ഇത് ഉഭയകക്ഷി കാര്യം മാത്രമാണെന്നാണ് ഇന്ത്യയുടെ നിലപാടെന്നാണ്.’–ധർ പറഞ്ഞു.

അതേസമയം പഹൽഗാം ആക്രമണത്തിനു മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനു പിന്നാലെ നടന്ന ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം അവസാനിച്ചത് തന്റെ മധ്യസ്ഥതയിലാണെന്ന് ട്രംപ് പലകുറി അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ വാദങ്ങളെയെല്ലാം ഇന്ത്യ തള്ളുകയും ചെയ്തിരുന്നു. മോദി ട്രംപിനെ ഫോണിൽ വിളിച്ചുതന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026