BREAKING NEWS

ഇസ്ലാമാബാദിലെ ചാവേറാക്രമണം: ഉത്തരവാദികൾ ഇന്ത്യയും താലിബാനുമെന്ന് പാക് പ്രതിരോധ മന്ത്രി; വായടപ്പിച്ച് ഇന്ത്യയും അഫ്​ഗാനും; ‘പാക്കിസ്ഥാൻ സ്വന്തം പ്രശ്നങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം വഞ്ചിക്കുന്നു‘വെന്ന് വിദേശകാര്യ മന്ത്രാലയം

· · 1 min read
Share: Copied!

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഇന്ത്യയ്ക്കും ബന്ധമുണ്ടെന്നുള്ള പാക് പ്രതിരോധമന്ത്രിയുടെ ആരോപണത്തിന് ചുട്ട മറുപടിയേകി ഇന്ത്യ‌. മറുപടി പ്രസ്താവനയിൽ, വിദേശകാര്യ മന്ത്രാലയം സ്ഫോടനത്തെ അപലപിക്കുകയും നിരപരാധികൾക്ക് ജീവഹാനിയുണ്ടായതിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ പങ്കാളിത്തത്തെക്കുറിച്ചുള്ള ആരോപണത്തെ ഇന്ത്യ നിഷേധിച്ചു, അത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതവും അർത്ഥശൂന്യവുമാണെന്നും ഇന്ത്യ വ്യക്തമാക്കി. തങ്ങളുടെ സാമൂഹിക ഘടനയെ ബാധിക്കുന്ന പ്രശ്നങ്ങളെ ഗൗരവമായി നോക്കിക്കാണുന്നതിനു പകരം, പാകിസ്താൻ സ്വന്തം നാടിന്റെ പ്രശ്നങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം വഞ്ചിക്കുന്നു എന്നത് ദൗർഭാഗ്യകരമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ചാവേർ സ്ഫോടന ആക്രമണകാരിക്ക് അഫ്ഗാനിസ്ഥാനുമായി ബന്ധമുണ്ടെന്നും അഫ്ഗാൻ താലിബാൻ ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുമായിരുന്നു പാക് മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചത്. ഇന്ത്യ അപമാനകരമായ പരാജയത്തിനുശേഷം ഒരു പ്രോക്സി പ്രചാരണം നടത്തുകയാണെന്നും നേരിട്ടുള്ള പോരാട്ടത്തിന് ഇന്ത്യയ്ക്ക് ധൈര്യമില്ലെന്നും ഖ്വാജ ആസിഫ് എക്സിൽ കുറിച്ചു.

അതേസമയം, അഫ്ഗാനിസ്ഥാന്റെ താലിബാൻ നേതൃത്വത്തിലുള്ള സർക്കാർ, ദേശീയ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് വഴിയുള്ള പ്രസ്താവനയിലൂടെ ആക്രമണത്തെ അപലപിക്കുകയും തെളിവുകളില്ലാതെ പാകിസ്താൻ പതിവ് ആരോപണങ്ങൾ നടത്തുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ബലൂചിസ്ഥാനിലെയും മറ്റ് പ്രദേശങ്ങളിലെയും ആക്രമണങ്ങൾക്ക് പാകിസ്താൻ അഫ്ഗാനിസ്ഥാനെ ആവർത്തിച്ച് കുറ്റപ്പെടുത്തിയിട്ടുണ്ട്. മതിയായ അന്വേഷണങ്ങൾ നടത്താതെയും യാതൊരു പരിശോധനയും സ്ഥിരീകരണവും കൂടാതെയും ആണ് പാക്കിസ്ഥാൻ ഇത്തരം ആരോപണങ്ങൾ നടത്തുന്നത്. ആ രാജ്യത്തിന്റെ അവകാശവാദങ്ങൾക്ക് യാതൊരു യുക്തിയോ അടിസ്ഥാനമോ ഇല്ലെന്നും എന്നും അവ പാകിസ്താന്റെ സുരക്ഷാ ന്യൂനതകളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ലക്ഷ്യത്തോടെയുള്ളതാണെന്നും താലിബാൻ ഭരണകൂടത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

താലിബാൻ സർക്കാർ ഇസ്ലാമിക തത്വങ്ങളിൽ പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി നിരപരാധികളെ കൊല്ലുന്നത് തങ്ങൾ അനുവദിക്കില്ലെന്നും ആവർത്തിച്ചു. അത്തരം ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ പിന്തുണയ്ക്കുന്നില്ലെന്നും സംരക്ഷിക്കുന്നില്ലെന്നും പ്രസ്താവനയിൽ താലിബാൻ പറഞ്ഞു. പാക് സുരക്ഷാ ഉദ്യോഗസ്ഥരോട് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് നിർത്താനും താലിബാൻ സർക്കാർ ആവശ്യപ്പെട്ടു.

സമീപകാലത്ത് പാകിസ്താനിൽ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നായിരുന്നു വെള്ളിയാഴ്ചത്തേത്. 69 പേർ കൊല്ലപ്പെടുകയും 170-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

ഇന്ത്യയ്ക്ക് പോലുമുണ്ടാകുമോ ഇങ്ങനെയൊരു മാപ്പ്, അത്രയും വിശാല മനസ്കനാണ് ‘ട്രംപേട്ടൻ’… യുഎസ് ട്രേഡ് റെപ്രസെൻറേറ്റീവ് ഓഫീസ് പുറത്തുവിട്ട ഭൂപടത്തിൽ പാക്ക് അധിനിവേശ കാശ്മീർ അടയാളപ്പെടുത്തുന്നവ ഇന്ത്യയുടെ ഭാഗം, ചൈന സ്വന്തമെന്നു പറയുന്ന അക്സായ് ചിന്നും ഇന്ത്യയ്ക്ക് സ്വന്തം…

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026