LATEST UPDATES

സൗദിയിലെ ഹോട്ടൽ മുറിയിൽ അനാശാസ്യം: വനിതകൾ ഉൾപ്പെടെ മൂന്ന് പ്രവാസികൾ അറസ്റ്റിൽ… ഒരാഴ്ചകൊണ്ട് മൂന്ന് കേസ്….

· · 1 min read
Share: Copied!

റിയാദ്: ഹോട്ടൽ മുറിയിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിപ്പിച്ചതിന് മൂന്ന് പ്രവാസികളെ സൗദി അറേബ്യ പൊലീസ് അറസ്റ്റ് ചെയ്തു. ഈ ആഴ്ച സൗദിയിൽ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. രണ്ട് വനിതകളെയും ഒരു പുരുഷനെയുമാണ് അറസ്റ്റ് ചെയ്തത്. മദ്ധ്യമേഖലയായ അൽ ഖാസിമിലെ പൊലീസും കമ്മ്യൂണിറ്റി സുരക്ഷയ്ക്കും മനുഷ്യക്കടത്തിനും എതിരായി രൂപീകരിച്ച വകുപ്പും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കുറ്റവാളികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചതായും ചോദ്യം ചെയ്യലുകൾ പൂർത്തിയാക്കുന്നതിനായി അവരെ പബ്ലിക് പ്രോസിക്യൂഷന് അയച്ചതായും സുരക്ഷാ ഏജൻസികൾ അറിയിച്ചു. അതേസമയം, ഇവർ ഏത് രാജ്യത്തെ പൗരന്മാരാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഈ ആഴ്ച ഒരു ഹോട്ടലിൽ വച്ച് അനാശാസ്യത്തിൽ ഏർപ്പെട്ട വിദേശ വനിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ പൊതു ധാർമികത ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് മറ്റ് അഞ്ച് പ്രവാസികളെയും പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മസാജിംഗ് കേന്ദ്രങ്ങൾക്കെതിരെയും റിയാദ് മുനിസിപ്പാലിറ്റി അധികൃതർ കർശന നടപടി സ്വീകരിച്ചിരുന്നു. ഈ മാസം ആദ്യം, സൗദി ആഭ്യന്തര മന്ത്രാലയം കമ്മ്യൂണിറ്റി സുരക്ഷയ്ക്കും മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾക്കെതിരെയും ഒരു വകുപ്പ് പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടാണ് ഈ വകുപ്പ് രൂപീകരിച്ചത്.

വ്യക്തിപരമായ അവകാശങ്ങൾ ലംഘിക്കുന്ന, ഇസ്ലാമിക ശരീഅത്ത് കോഡും നിയമവും ഉറപ്പുനൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ലംഘിക്കുന്ന, അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ വ്യക്തികളുടെ അന്തസ്സിനെ താഴ്ത്തുന്ന കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയാണ് പുതിയ വകുപ്പ് രൂപീകരിച്ചത്.

പണംകൊടുത്തുള്ള കരള്‍ മാറ്റിവയ്ക്കലിൽ സംശയമുണ്ട്…!! ഞാന്‍ നിങ്ങളുടെ ഭാര്യയല്ലെന്നല്ലേ നിങ്ങള്‍ പറയുന്നത്. അതിനാല്‍ എന്റെ സമ്മതമില്ലാതെ താങ്കള്‍ എന്ത് ചെയ്താലും അത് പീഡനമാണ്….!!! വീണ്ടും ആരോപണങ്ങളുമായി ബാലയുടെ മുൻ പങ്കാളി

കൊച്ചുമകളുടെ കല്യാണത്തിനായി മകൾ കൂട്ടിവച്ചിരുന്ന പണമായിരുന്നു…!!! മറ്റുള്ളവരുടെ പണം പോക്കറ്റിൽ എത്തിയപ്പോൾ മുതലാളിമാരുടെ സ്വഭാവം മാറി..!! അന്വേഷിച്ച് ചെന്നപ്പോൾ സംഭവിച്ചത്… ബില്യൻ ബീസിലെ തട്ടിപ്പ് ഇങ്ങനെ…!!

GULF, GULF NEWS, GULF, SAUDI ARABIA

BREAKING NEWS
കൊച്ചിയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണം; എസ്.ഐയ്ക്കും പോലീസുകാരനും കുത്തേറ്റു; പെട്രോൾ പമ്പിൽ ഗുണ്ടാസംഘവും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം
21 Oct 2026
BREAKING NEWS
നിരവധി റെസ്റ്റോറന്റുകളുടെ ഉടമ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവം; ഒളിവിലായിരുന്ന ഇൻഫ്ളുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ; ’ഞാൻ നിരപരാധിയാണ്; ശിവ ശർമ്മയ്ക്ക് 20 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു, അതാവും ആത്മഹത്യയ്ക്ക് കാരണം’
21 Oct 2026
BREAKING NEWS
’കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുത്’: പിണറായി, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തിയതിൽ ആശങ്ക; ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
21 Oct 2026
BREAKING NEWS
ലോകാവസാനത്തിന് മുമ്പ് സ്വർഗത്തിലെത്താം... പക്ഷെ നിങ്ങൾ‍ പട്ടിണി കിടക്കണം, നിങ്ങളുടെ മക്കൾക്ക് ഭക്ഷണം കൊടുക്കരുത്... ഷക്കഹോള വനത്തിലെ ആഴം കുറഞ്ഞ കുഴിമാടങ്ങളിൽനിന്ന് കണ്ടെത്തിയത് 190 കുട്ടികളുടെയുൾപ്പെടെ 191 മൃതദേഹങ്ങൾ!! സ്വയം പ്രഖ്യാപിത പാസ്റ്റർ പോൾ മക്കെൻസിക്കും 28 അനുയായികൾക്കും വധശിക്ഷ
21 Oct 2026