BREAKING NEWS

വിദ്യാർത്ഥിയുടെ കർണ്ണപുടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്‍മാസ്റ്റർക്കെതിരെ നടപടിയുണ്ടായേക്കും, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു

· · 1 min read
Share: Copied!

കാസർകോട്: കാസർകോട് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹെഡ്മാസ്റ്റർ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണ്ണപുടം അടിച്ച് പൊട്ടിയ സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി മധുസൂദനൻ ഇന്ന് കുണ്ടംകുഴി സ്കൂളിലെത്തി ഹെഡ്മാസ്റ്റർ എം അശോകന്റെയും പരിക്കേറ്റ വിദ്യാർത്ഥിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ഹെഡ്മാസ്റ്റർ എം അശോകനെതിരെ നടപടിയുണ്ടായേക്കും. അതിനിടെ, സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അസംബ്ലിക്കിടെ പത്താം ക്ലാസുകാരനെ ഹെഡ്മാസ്റ്റർ അടിച്ച് കർണ്ണപുടം പൊട്ടിച്ചത്. സംഭവത്തിൽ മാധ്യമ വാർത്തകൾ വന്നതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും ജുവനൈൽ പൊലീസ് നോഡൽ ഓഫീസറോടും അടിയന്തിര റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുമുണ്ട്. നാളെ കുട്ടിയുടെ വീട്ടിൽ കമ്മീഷൻ സന്ദർശനം നടത്തും. കുട്ടിയെ അസംബ്ലിയിൽ വച്ച് അടിക്കുന്നത് കണ്ട അനിയത്തിക്ക് മാനസിക വിഷമം മൂലം ഛർദിയും തലകറക്കവുമുണ്ടായെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തിൽ വിശദമായ പരിശോധന ഉണ്ടാകുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

അതേസമയം, അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്ന് ഹെഡ്മാസ്റ്റർ വിശദീകരിച്ചെന്ന് പിടിഎ പ്രസിഡൻ്റ് പറഞ്ഞു. ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം തെറ്റാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, ഹെഡ്മാസ്‌റ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ സ്കൂളിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.

BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026