BREAKING NEWS

ഞാൻ രാജി വയ്ക്കുമെന്നു കരുതി ആരും പുറകേ നടക്കേണ്ട, അങ്ങനെ ആഗ്രഹിക്കാൻ കൊള്ളാമോ? ഒരു കത്തി തന്നാൽ കൈ മുറിച്ച് ചോ​ര തരാം, അതു കുടിച്ചോ…. ഞാൻ ഇന്നു രാജിവച്ചു പോകുമെന്നാണ് ചിലർ കരുതിയത്, അത്തരം സന്തോഷത്തിനു വേണ്ടി ആരും നടക്കേണ്ട- ​ഗണേഷ് കുമാർ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഭാര്യയോടു മാപ്പുപറഞ്ഞ് പ്രശ്നം ഒത്തുതീർപ്പാക്കിയ പിന്നാലെ രാജി വയ്ക്കുമെന്നു കരുതി ആരും തന്റെ പുറകേ നടക്കേണ്ടെന്ന് പരിഹസിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. അല്ലെങ്കിലും അങ്ങനെ ആഗ്രഹിക്കാൻ കൊള്ളാമോ എന്നു ചോ​ദിച്ച മന്ത്രി വേണമെങ്കിൽ കൈമുറിച്ച് തന്റെ ചോര തരാമെന്നും പറഞ്ഞു. കെഎസ്ആർടിസി മെഡിക്കൽ സെന്റർ ആൻഡ് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

മന്ത്രിസഭയ്ക്ക് ഇനി കുറച്ചുദിവസം കൂടി മാത്രമേ കാലാവധി ഉള്ളൂ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ മന്ത്രിക്ക് ഒരു വിലയുമില്ല. എന്നെ ജനങ്ങൾ വ്യക്തിപരമായി സ്‌നേഹിക്കുന്നുണ്ട്. അവരെ വിദ്വേഷിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. എന്റെ ചോര വേണമെങ്കിൽ ഒരു കത്തി തന്നാൽ കൈ മുറിച്ച് തരാം. അതു കുടിച്ചോ. ഞാൻ ഇന്നു രാജിവച്ചു പോകുമെന്നാണ് ചിലർ കരുതിയത്. അതു നടന്നില്ല. അത്തരം സന്തോഷത്തിനു വേണ്ടി നടക്കേണ്ട. അങ്ങനെയൊക്കെ ആഗ്രഹിച്ചാൽ കൊള്ളാമോ എന്നും മന്ത്രി ചോദിച്ചു.

അതേസമയം പൊതുജനങ്ങൾക്കു കൂടി ചികിത്സ തേടാൻ കഴിയുന്ന കെഎസ്ആർടിസി മെഡിക്കൽ സെന്റർ ആൻഡ് ഡയാലിസിസ് യൂണിറ്റാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ഇന്നു തുറന്നുകൊടുത്തത്. കോട്ടയ്ക്കകത്ത് ആസ്ഥാനമന്ദിരത്തോടു ചേർന്നാണ് ഒരു കോടിരൂപ ചെലവിട്ട് ഡയാലിസിസ് സൗകര്യമുള്ള ആശുപത്രി തയാറാക്കിയത്. ജീവനക്കാരുടെയും പെൻഷൻകാരുടേയും ക്ലിനിക് പൊതുജനങ്ങൾക്കും ഗുണകരമാകുന്ന രീതിയിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹായത്തോടെ ഒരുക്കുകയായിരുന്നു. 5 ഡയാലിസിസ് യൂണിറ്റുകളും ഐഒസി നൽകും.

ജനറൽ മെഡിസിൻ, കാർഡിയോളജി, ഓങ്കോളജി, ഓർത്തോപീഡിക്‌സ്, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ന്യൂറോളജി, നെഫ്രോളജി, സൈകാട്രി, ഡെർമറ്റോളജി വിഭാഗങ്ങളുടെ ഒപി പ്രവർത്തിക്കും. ജീവനക്കാർക്കും പെൻഷൻകാർക്കും കൺസൾട്ടേഷൻ സൗജന്യമായിരിക്കും. പൊതുജനങ്ങൾക്ക് സ്‌പെഷാലിറ്റി ഡോക്ടർമാരുടെ നിരക്ക് 100 രൂപയും നോൺ സ്‌പെഷാലിറ്റി ഡോക്ടർമാരുടെ നിരക്ക് 50 രൂപയുമാണ്. ലാബ് പരിശോധനകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടും ഡയാലിസിസ് കുറഞ്ഞ നിരക്കിലുമാണ് ചെയ്യുന്നത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുമായി സഹകരിച്ചാണ് ലാബ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്‌പെഷാലിറ്റി മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ ശ്രീമൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായാണ് സഹകരിക്കുന്നത്.

ഗണേഷ് കുമാറിന്റെ ഭാര്യ അവരോട് എല്ലാ കാര്യങ്ങളും പറഞ്ഞതാണ്, ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവച്ചു, വീണ വിജയനും ആർ ശ്രീലേഖയ്ക്കുമെതിരെ ഡിജിപിക്ക് പരാതി, ആഭ്യന്തര വകുപ്പിന്റെ പേര് അഡ്ജസ്റ്റ്മെന്റ് വകുപ്പ് എന്നാക്കണമെന്ന് യൂത്ത് കോൺഗ്രസ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026