BREAKING NEWS

“പാകിസ്ഥാനോ നരകമോ തിരഞ്ഞെടുക്കേണ്ടി വന്നാൽ നരകം തിരഞ്ഞെടുക്കും” ദിവസേന ഇന്ത്യയിലെയും പാകിസ്ഥാനിലെയും തീവ്രവാദികൾ നിന്ന് ലഭിക്കുന്നത് അധിക്ഷേപ വർഷം – ജാവേദ് അക്തർ

· · 1 min read
Share: Copied!

മുംബൈ: പാകിസ്ഥാനോ നരകമോ തിരഞ്ഞെടുക്കേണ്ട ഒരു സമയം വന്നാൽ, താൻ നരകത്തിലേക്ക് പോകാനാകും ഇഷ്ടപ്പെടുക എന്ന് കവിയും ​ഗാനരചയിതാവുമായ ജാവേദ് അക്തർ. ദേശസ്നേഹത്തെയും മതത്തെയും കുറിച്ചുള്ള വീക്ഷണങ്ങളുടെ പേരിൽ പലപ്പോഴും ഹിന്ദു, മുസ്ലിം മതതീവ്രവാദികളുടെ ഭീഷണിക്ക് വിധേയനായ വ്യക്തിയാണ് പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ.മുംബൈയിൽ നടന്ന ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ടിന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു 80 കാരനായ അക്തർ.

പരിപാടിയിൽ, നിരീശ്വരവാദിയാണെന്ന് സ്വയം വെളിപ്പെടുത്തിയ ജാവേദ് അക്തർ, ഇന്ത്യയിലെയും പാകിസ്ഥാനിലെയും തീവ്രവാദികൾ ദിവസേന തന്നെ അധിക്ഷേപിക്കാറുണ്ടെന്ന് പറഞ്ഞു.“ഒരു ദിവസം, ഞാൻ എന്റെ ട്വിറ്ററും (ഇപ്പോൾ എക്സ് – X) വാട്ട്‌സ്ആപ്പും നിങ്ങൾക്ക് കാണിച്ചുതരാം. രണ്ട് കൂട്ടരിൽ നിന്നും ഞാൻ അധിക്ഷേപിക്കപ്പെടുന്നു.

ഞാൻ നന്ദികെട്ടവനല്ല, അതിനാൽ ഞാൻ പറയുന്നതിനെ വിലമതിക്കുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളുകളുണ്ടെന്ന് ഞാൻ പറയും. പക്ഷേ, ഇവിടെയും അവിടെയുമുള്ള തീവ്രവാദികൾ എന്നെ അധിക്ഷേപിക്കുമെന്നത് സത്യമാണ്. അവരിൽ ഒരാൾ എന്നെ അധിക്ഷേപിക്കുന്നത് നിർത്തിയാൽ, അത് എനിക്ക് ആശങ്കാജനകമായ കാര്യമായിരിക്കും.പാകിസ്ഥാനോ നരകമോ ആണ് തിരഞ്ഞെടുക്കേണ്ടി വരുന്നതെങ്കിൽ , ഞാൻ നരകത്തിൽ പോകാനാണ് ഇഷ്ടപ്പെടുന്നത്,” സദസ്സിന്റെ കരഘോഷത്തിനിടയിൽ അക്തർ പറഞ്ഞു.

BREAKING NEWS
ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ ആസൂത്രകൻ കൊല്ലപ്പെട്ടു; ഹമാസ് കമാൻഡറെ വധിച്ച് ഇസ്രയേൽ
15 Nov 2026
BREAKING NEWS
കൈക്കുഞ്ഞുണ്ട്, ശബ്ദം കുറയ്ക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ല, വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം, ശബ്ദം കേട്ട് കുഞ്ഞ് പേടിച്ച് കരയാൻ തുടങ്ങി, ആശുപത്രിയിലെത്തിച്ചിട്ടും രക്ഷയുണ്ടായില്ല,20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
15 Nov 2026
BREAKING NEWS
16കാരിയെ സ്പായിൽനിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിലും എസ്.ഐ.ടി പരിശോധന; മൊബൈൽ ഫോൺ നശിപ്പിച്ചതായി കണ്ടെത്തി; കുട്ടിയുടെ പേരിലുള്ള 16, 20 വയസ്സുകൾ രേഖപ്പെടുത്തിയ രണ്ട് ആധാർ കാർഡുകളും കിട്ടി
15 Nov 2026
BREAKING NEWS
26/11 മുംബൈ ഭീകരാക്രമണത്തിൽ ഭീകരർ ലക്ഷ്യമിട്ട ജൂതകേന്ദ്രത്തിൽ ഭീകരാക്രമണത്തിന് മുന്നോടിയായുള്ള നിരീക്ഷണം; കേരളാ അന്വേഷണ സംഘം മുംബൈയിലെത്തി ഐറോളി സ്വദേശിയായ 20 കാരനെ അറസ്റ്റ് ചെയ്തു, നടപടി തൃശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട്
15 Nov 2026