LATEST UPDATES

കുളിക്കാനായി അരുവിലേക്കു പോവുകയായിരുന്ന വീട്ടമ്മയ്ക്ക് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ദാ​രു​ണാ​ന്ത്യം; മൃതദേഹം മാറ്റാൻ സമ്മതിക്കാതെ നാട്ടുകാരുടെ പ്രതിഷേധം, ആറാഴ്ചയ്ക്കുള്ളിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴുപേർ

· · 1 min read
Share: Copied!

മു​ണ്ട​ക്ക​യം: പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മയക്ക് ദാരുണാന്ത്യം. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. കൊമ്പൻപാറ ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്. വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ് സോഫിയയുടെ കുടുംബം താമസിക്കുന്നത്.

ആന ആക്രമത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു; ഏറെ നേരമായിട്ടും അമ്മയെ കാണാത്തതിന് തുടര്‍ന്ന് മകന്‍ അന്വേഷിച്ച ചെന്നപ്പോള്‍ കുത്തിമലര്‍ത്തിയ നിലയില്‍ മൃതദേഹം, ആന ചിന്നം വിളിക്കുന്ന ശബ്ദവും കേട്ടു, 45 കാരിയെ കുത്തി മലര്‍ത്തി കൊമ്പന്‍

തിങ്കളാഴ്ച വൈകിട്ട് 50.30 ഓടെ വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് മകൻ തെരഞ്ഞെത്തിയപ്പോഴാണ് സോഫിയ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാത്രമല്ല ആ​ന സോഫിയയെ കൊലപ്പെടുത്തിയ സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ച​തി​നാ​ൽ മൃ​ത​ദേ​ഹ​ത്തി​ന് അ​ടു​ത്തേ​ക്ക് പോ​കാ​ൻ ക​ഴി​ഞ്ഞി​രുന്നില്ല. പിന്നീട് ആന പോയെങ്കിലും പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. ജില്ലാ കലക്ടർ എത്തിയതിനു ശേഷമേ മൃതദേഹം മാറ്റൂ എന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ഇതോടെ ഈ മാസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ. ഇടുക്കി മറയൂരിൽ ഫെബ്രുവരി ആറിനുണ്ടായ ആക്രമണത്തിൽ ചമ്പക്കാട് കുടി സ്വദേശി വിമലൻ (57) കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല ആറ് ആഴ്ചക്കുള്ളിൽ ഏഴ് പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.

വിവാദമായി രാജാവിന്റെ രഹസ്യബന്ധം: രാജമാതാവിന് ഒത്തുപോകാന്‍ കഴിയാത്തതുകൊണ്ട് വിവാഹം ചെയതില്ല, ക്രിസ്ത്യാനിയാക്കാന്‍ ശ്രമം നടത്തി; സ്വത്ത് കണക്കെടുപ്പില്‍ രാജാവ് പുനര്‍നിര്‍ണയിക്കപ്പെടാം, അവസാനത്തെ മഹാരാജാവ് വിവാദത്തില്‍

ആക്രമണ സമയത്ത് ഋതു ലഹരി ഉപയോ​ഗിച്ചിരുന്നില്ല, പ്രതിക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളുമില്ല, ചേന്ദമം​ഗലത്തുണ്ടായത് ബോധപൂർവമുള്ള കൂട്ടക്കൊല..; കുറ്റപത്രം 15ന് സമർപ്പിക്കും

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026