BREAKING NEWS

‘എയിംസിന്റെ പേരിൽ എല്ലാവരും എന്നെ തേച്ചു, ഇനി കേരളത്തിൽ എയിംസ് വന്നാൽ അത് എന്റെ ക്രെഡിറ്റിൽ മാത്രമായിരിക്കും, അതിനു സാധിച്ചില്ലെങ്കിൽ രാഷ്ട്രീയം വിടും, നിങ്ങളുടെ അടുത്ത് വോട്ട് ചോദിച്ചുവരില്ല, ഇത്തരത്തിൽ ഏത് എംപിയാണ് നിങ്ങളോട് പറയുക’?- സുരേഷ് ​ഗോപി

· · 1 min read
Share: Copied!

കൊച്ചി: കേരളത്തിൽ എയിംസ് കൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയം വിടുമെന്ന് സുരേഷ് ഗോപി എംപി. എയിംസിന്റെ പേരിൽ എല്ലാവരും എന്നെ തേച്ചു. എയിംസ് കേരളത്തിൽ വന്നാൽ അത് തന്റെ ക്രെഡിറ്റിൽ ആയിരിക്കുമെന്ന് അന്ന് പറഞ്ഞതാണ്. അത് ഒന്നുകൂടി തറപ്പിച്ച് ഞാൻ പറയുന്നു. അതിനായി പ്രയത്‌നിക്കും. സാധിച്ചില്ലെങ്കിൽ രാഷ്ട്രീയം വിടും. നിങ്ങളുടെ അടുത്ത് വോട്ട് ചോദിച്ചുവരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തിൽ ഏത് എംപിയാണ് നിങ്ങളോട് പറയുകയെന്നും സുരേഷ് ഗോപി ചോദിച്ചു.

‘അതുപോലെ എയിംസിനായി കേരളത്തിൽ എവിടെ വേണമെങ്കിലും സ്ഥലം തരാമെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ സമീപനം വളരെ പോസിറ്റീവ് ആണ്. മുൻ സർക്കാരിൽ നിന്നും വേണ്ടിയിരുന്ന സമീപനം ഇതായിരുന്നു. അനുയോജ്യമായ അഞ്ചു സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുക എന്നതാണ് അടുത്ത നടപടി. അക്കാര്യം സംസ്ഥാന ആരോഗ്യ മന്ത്രി ചെയ്യുമെന്ന് വിശ്വസിക്കുന്നു. ആലപ്പുഴയും ഇടുക്കിയും ആണ് സംസ്ഥാനത്ത് എയിംസ് വരേണ്ട സ്ഥലങ്ങൾ. കേരളത്തിന് ഏക എംപിയെ സമ്മാനിച്ച തൃശ്ശൂരിനും എയിംസിന് അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

എല്ലാകാര്യങ്ങളും രേഖാമൂലം കാര്യങ്ങൾ നീക്കിയാൽ അടുത്ത ബജറ്റിന് മുമ്പ് കേരളത്തിന് എയിംസ് ലഭിക്കും. ഇല്ലെങ്കിൽ അടുത്തകൊല്ലം. കഴിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട് മാത്രമേ സ്ഥലം ഉള്ളൂ എന്ന് പറഞ്ഞതുകൊണ്ടാണ് നിഷേധിക്കപ്പെട്ടത്. ഇൻഡി​ഗോയുടെ കൊച്ചിയിൽ നിന്ന് കണ്ണൂരേക്കുള്ള യാത്രയിൽ തന്നോടും ഇക്കാര്യം പറഞ്ഞു. ഒരു സ്ഥലം മാത്രമേ നൽകാനുള്ളൂ എന്നും കഴിഞ്ഞ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അഞ്ച് സ്ഥലങ്ങൾ ശുപാർശ ചെയ്യുന്ന മുഖ്യമന്ത്രി വരുന്നതുവരെ കാത്തിരിക്കാം എന്നായിരുന്നു താൻ നൽകിയ മറുപടിയെന്നും സുരേഷ് ഗോപി പറഞ്ഞു.

അതുപോലെ ഇന്ധന വില വർധനവിൽ സംസ്ഥാനം ടാക്‌സ് കുറയ്ക്കുന്നതിന് തയ്യാറാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രം നേരത്തെ ടാക്‌സ് കുറയ്ക്കുന്നതിന് തയ്യാറായിരുന്നു. യുദ്ധ സാഹചര്യം മാറി ക്രൂഡ് ഓയിൽ വില കുറഞ്ഞാൽ എണ്ണ കമ്പനികളോട് വില കുറയ്ക്കണം എന്ന് താൻ ആദ്യം ആവശ്യപ്പെടും. പ്രധാനമന്ത്രിയുടെ വിദേശയാത്രകൾ രാജ്യത്തിനു വേണ്ടിയായിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധന വിലയുടെ കാര്യത്തിൽ മെച്ചപ്പെട്ട സ്ഥിതിയാണ് ഇന്ത്യയിലേതെന്നും സുരേഷ് ഗോപി പറഞ്ഞു.

അഷ്കറും അഖിലയും കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നത് കണ്ടിട്ടുണ്ട്, കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്, ആഹാരം കഴിക്കാത്തതിനും കരയുന്നതിനും കുഞ്ഞിനെ അവന്‍ ചവിട്ടുമായിരുന്നു, വെളിപ്പെടുത്തലുമായി അഷ്കറിന്റെ അമ്മ

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026