BREAKING NEWS

എനിക്ക് അയാളുടെ ഭാര്യയെന്ന് അറിയപ്പെടാൻ താൽപര്യമില്ല, എന്നും ഉപദ്രവിക്കുമായിരുന്നു, സഹികെട്ടാണ് അവിടുന്ന് ഇറങ്ങിപ്പോന്നത്, ഇപ്പോൾ ഞാൻ എവിടെയാണ് താമസിക്കുന്നതെന്നു പോലും അയാൾക്കറിയില്ല- ചെന്താമരയ്ക്കെതിരെ മൊഴി നൽകി ഭാര്യ

· · 1 min read
Share: Copied!

പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി പോലീസെടുത്തു. തന്നെ ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായിരുന്നുവെന്നാണ് ഭാര്യയുടെ മൊഴി. സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിപ്പോയത്. ഞാനിപ്പോൾ എവിടെയാണ് താമസിക്കുന്നതെന്ന് പോലും ചെന്താമരയ്ക്ക് അറിയില്ല. ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും തനിക്കു താത്പര്യമില്ല. അയൽവാസികളോട് മോശമായാണ് ചെന്താമര പെരുമാറിയിരുന്നതെന്നായിരുന്നു ഭാര്യയുടെ മൊഴി. ആലത്തൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്.

ട്രംപിനെ പേടിച്ചോ..? നിരക്കുകൾ കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുണ്ട്..!! ഉയർന്ന നികുതി കാരണം ഇന്ത്യയിൽ ഉൽപന്നങ്ങൾ വിൽക്കാനാവുന്നില്ലെന്നും ട്രംപ്

കഴിഞ്ഞ ജനുവരി 27നാണ് പോത്തുണ്ടിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. അതേസമയം തന്റെ കേസിൽ ദൃക്സാക്ഷിയില്ലെന്നും, തന്നെ അറസ്റ്റ് ചെയ്തത് സംശയത്തിന്റെയും കേട്ടുകേൾവിയുടേയും മാത്രം അടിസ്ഥാനത്തിലാണെന്നുമായിരുന്നു കോടതിക്ക് മുന്നിൽ ജാമ്യാപേക്ഷയുമായി എത്തിയപ്പോൾ പ്രതിയുടെ പ്രധാന വാദം. എന്നാൽ ഈ വാദം പൊളിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. അതിനായികൊലപാതകം നേരിൽ കണ്ടതായി പറയുന്ന ഏക സാക്ഷിയെ കോടതിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ദൃക്സാക്ഷിയുടെ മൊഴി കേസിൽ നിർണായകമായിരിക്കെ പലവട്ടം പോലീസ് ശ്രമിച്ചിട്ടും മൊഴി രേഖപ്പെടുത്താൻ ഇയാൾ തയ്യാറായിട്ടില്ല.

84 ദിവസത്തെ സുമതി വളവിന് പാക്കപ്പ്; ലഹരി ആഘോഷങ്ങള്‍ ഒഴിവാക്കി അണിയറ പ്രവർത്തകർക്ക് വസ്ത്രവും ഒരു ദിവസത്തെ ബാറ്റയും നൽകി മാതൃകയായി

മരിച്ച സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തി ജാമ്യത്തിൽ ഇറങ്ങിയാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. ഇയാൾ വീണ്ടും പുറത്തിറങ്ങി തന്നെയും കൊന്നു കളയുമെന്ന പേടിയിലാണ് ദൃക്സാക്ഷി. ഇയാളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പൊലീസ് പരമാവധി ശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇയാൾ മൊഴി നല്കാൻ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026
BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026