BREAKING NEWS

ടൗൺഷിപ്പ് നിർമിക്കാനായി വലിച്ച വയറിൽ നിന്ന് ഷോക്കേറ്റ് 11 വയസുകാരൻ മരിച്ച സംഭവം; എനിക്ക് നഷ്ടപരിഹാരം വേണ്ട, എന്റെ മകനെ ഇല്ലാതാക്കിയവർക്കെതിരെ നടപടിയെടുക്കണം- കുട്ടിയുടെ പിതാവ്

· · 1 min read
Share: Copied!

ഹൈദരാബാദ്: പൂർണമായും ഒഴിവാക്കാൻ സാധിക്കുമായിരുന്ന ഒരു അപകടം, എന്നാൽ നഷ്ടപ്പെട്ടത് ഒരു ജീവൻ, കളിക്കുന്നതിനിടെ ഷോക്കേറ്റ് 11 വയസുകാരൻ മരിച്ച സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ്. നഷ്ടപരിഹാരം നൽകാമെന്ന വാഗ്ദാനം തള്ളിയാണ് പിതാവിന്റെ ആവശ്യം. തെലങ്കാനയിലെ ചന്ദനഗറിലെ ആരംഭ് ടൗൺഷിപ്പിലായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.

12,00ഓളം അപ്പാർട്ട്മെന്റുകളുള്ള ടൗൺഷിപ്പിലാണ് അപകടം നടന്നത്. പ്രായമായവും കുട്ടികളും ഉൾപ്പെടെ നിരവധിപ്പേർ ദിവസവും സഞ്ചരിക്കുന്ന മേഖലയിൽ വെച്ച് ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ബോളുമായി കളിക്കുന്നതിനിടെ അടുത്തുള്ള ഒരു ട്രാൻസ്ഫോമറിന്റെ അടുത്തേക്ക് ബോൾ ഉരുണ്ടുപോയി. ഇത് എടുക്കാൻ നോക്കവെ വയറിൽ തട്ടി ഷോക്കേറ്റ് കുട്ടി മരിക്കുകയായിരുന്നു. വയറുവലിച്ചപ്പോൾ ഇൻസുലേഷനോ മറ്റ് സുരക്ഷാ നടപടികളോ ഇല്ലാതെ അപകടകരമായ തരത്തിലായിരുന്നുണ്ടായിരുന്നതെന്ന് അയൽവാസികൾ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്.

അതേസമയം പൂർണമായും ഒഴിവാക്കാൻ സാധിക്കുമായിരുന്ന ഒരു അപകടം ടൗൺഷിപ്പ് അധികൃതരുടെയും വൈദ്യുതി വകുപ്പിന്റെയും വീഴ് കൊണ്ട് സംഭവിച്ചതാണെന്ന് നാട്ടുകാർ പറഞ്ഞു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ ആശുപത്രിചെലവ് വഹിക്കാമെന്നും നഷ്ടപരിഹാരം നൽകാമെന്നും തെലങ്കാന സ്റ്റേറ്റ് സതേൺ പവർ ഡിസ്ട്രിബ്യൂഷൻ പവർ കമ്പനി അറിയിച്ചത്. എന്നാൽ ഇത് കുട്ടിയുടെ അച്ഛൻ നിരസിക്കുകയായിരുന്നു. തന്റെ മകന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നാണ് അച്ഛന്റെ ആവശ്യം. ഒറ്റപ്പെട്ട ഒരു അപകടമായി ഇത് കാണാൻ കഴിയില്ല. ഒരു വീഴ്ചയാണ് സംഭവിച്ചത്. അതിന് ആരെങ്കിലും ഉത്തരവാദികളായേ പറ്റൂ. അവർക്കെതിരെ കർശന നടപടി വേണമെന്നും അച്ഛൻ പറഞ്ഞു. തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് അപകട കാരണമായതെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചതായും അദ്ദേഹം പറ‌ഞ്ഞു.

ജീവനക്കാരുടെ പരാതിയിൽ കേസ്, നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ

 

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026