BREAKING NEWS

പ്രമുഖ മോഡലിനെ എത്തിക്കാൻ കമ്മീഷൻ 25,000 രൂപ, കഞ്ചാവ് മാത്രമല്ല പെൺകുട്ടികളേയും ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കും, സിനിമക്കാർക്ക് തസ്‌ലീമ പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്നതായി തെളിവുകൾ, കഞ്ചാവ് വിതരണത്തിന് വാഹനം വാടകയ്ക്കെടുത്തത് എറണാകുളത്ത് നിന്ന്

· · 1 min read
Share: Copied!

ആലപ്പുഴ: രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ‌ കേസിലെ പ്രതി തസ്‌ലീമ സുൽത്താനയ്ക്ക് പെൺവാണിഭവും നടത്തിയിരുന്നതായി തെളിവുകൾ. തസ്‌ലീമ ഇടപെട്ട് സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകിയെന്നാണ് വിവരം. ഒരു പ്രമുഖ താരത്തിന് മോഡലിന്റെ ചിത്രം അയച്ചു നൽകിയതായി പോലീസ് കണ്ടെത്തിയതായും സൂചനയുണ്ട്. മോഡലിനെ എത്തിക്കാൻ 25,000 രൂപ നൽകണമെന്ന് ചാറ്റ് ചെയ്തതിന്റെ തെളിവുകളും പോലീസിനു ലഭിച്ചു.

പെൺവാണിഭത്തിന് താരത്തിന് ഇടനിലക്കാരിയായി ഇതിന് മുൻപും തസ്‌ലിമ പ്രവർത്തിച്ചിട്ടുണ്ട്. ലഹരിക്ക് പുറമെ പെൺകുട്ടിയെ എത്തിച്ചു നൽകിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. അതേസമയം തസ്‌ലീമ സുൽത്താനയ്ക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകില്ല. കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷമായിരിക്കും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുക.

അതേസമയം ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്‌ലൻഡിൽ നിന്നാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ എക്‌സൈസിന്റെ ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു.തസ്‌ലീമ കഞ്ചാവ് കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് എടുത്തത് എറണാകുളത്ത് നിന്നാണെന്നും എക്‌സൈസ് കണ്ടെത്തിയിരുന്നു. പിന്നിൽ വൻ ശൃംഖലയുണ്ടെന്നാണ് വിവരം. ആറ് കിലോ ‘പുഷ്’ കിട്ടിയെന്ന തസ്‌ലീമ സുൽത്താന പറയുന്ന ചാറ്റ് വിവരങ്ങളും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. വിൽപ്പനക്കാർക്കിടയിലെ ഹൈബ്രിഡ് കഞ്ചാവിന്റെ പേരാണ് ‘പുഷ്’.

വാടകയ്‌ക്കെടുത്ത വാഹനത്തിൽ ജിപിഎസ് ഘടിപ്പിച്ചിട്ടുള്ളതിനാൽ എവിടെയെല്ലാം ഇവർ സഞ്ചരിച്ചിട്ടുണ്ട് എത്ര സമയം ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളും ഉടൻ എക്‌സൈസിന് ലഭിക്കും. ഇതിലൂടെ മറ്റു പ്രതികളിലേക്ക് എത്താം എന്നാണ് എക്‌സൈസ് കണക്കുകൂട്ടുന്നത്. കേസിൽ തസ്‌ലീമയുടെ കൂട്ടാളി ഫിറോസിനെയും പോലീസ് പിടികൂടിയിരുന്നു. ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ അശോക് കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.

ഈഴവര്‍ക്ക് തൊഴിലുറപ്പ് മാത്രം, രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി അവര്‍ക്ക് ലഭിക്കുന്നില്ല, പിന്നാക്ക വിഭാഗം വോട്ടു ബാങ്കായി നില്‍ക്കാത്തത് അവഗണനയ്ക് കാരണമെന്ന് വെള്ളാപ്പള്ളി നടേശന്‍

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026