BREAKING NEWS

അവിഹിത ബന്ധത്തിന് ഭാര്യ തടസമായി, 30കാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് തീചൂളയിലിട്ട് കത്തിച്ച് ഭര്‍ത്താവ്, പിന്നാലെ വഴിവിട്ട ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം, പ്രചോദനമായത് ദൃശ്യം സിനിമ

· · 1 min read
Share: Copied!

പൂനെ: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ചൂളയിലിട്ട് കത്തിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പൂനെയിലെ ശിവാനെ ഏരിയയില്‍ താമസിച്ചിരുന്ന സമീര്‍ ജാദവ് (42) ആണ് ഭാര്യയും സ്വകാര്യ സ്‌കൂള്‍ അധ്യാപികയുമായ അഞ്ജലി സമീര്‍ ജാദവിനെ കൊലപ്പെടുത്തിയത്. അന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലീസിന്റെ സംശയം തന്റെ നേര്‍ക്ക് തിരിയാതിരിക്കാന്‍ സമീര്‍ നടത്തിയ അഭിനയമാണ് പോലീസില്‍ സംശയം ജനിപ്പിച്ചത്. 38 കാരിയായ അഞ്ജലിയുടെ മരണത്തിന് പിന്നാലെ, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനായി സമീര്‍ നിരാശ അഭിനയിച്ച് ആവര്‍ത്തിച്ച് പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. മാത്രമല്ല ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ അവരുടെ ഫോണില്‍ നിന്ന് അയാള്‍ മറ്റൊരു പുരുഷന് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു.എന്നാല്‍, പോലീസിന്റെ അന്വേഷണത്തില്‍ സമീറിന്റെ ക്രൂരമായ പദ്ധതി തകര്‍ന്നടിയുകയായിരുന്നു.

പിടിയിലായതിന് ശേഷം, അജയ് ദേവ്ഗണ്‍ അഭിനയിച്ച ‘ദൃശ്യം’ എന്ന സിനിമ നാല് തവണയെങ്കിലും കണ്ടതിന് ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സമീര്‍ വെളിപ്പെടുത്തി.ഒക്ടോബര്‍ 26-ന്, താന്‍ വാടകയ്ക്കെടുത്ത ഒരു ഗോഡൗണിലേക്ക് ജാദവ് ഭാര്യയെ കൊണ്ടുപോയി. ‘പുതിയ ഗോഡൗണ്‍ കാണിച്ചുതരാം’ എന്ന് പറഞ്ഞാണ് അവളെ അവിടേക്ക് കൊണ്ടുപോയത്. ഉള്ളില്‍ കടന്ന ശേഷം അയാള്‍ അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നശിപ്പിക്കുന്നതിനായി അയാള്‍ നേരത്തെ തന്നെ അവിടെ ഒരു ഇരുമ്പ് ചൂള നിര്‍മ്മിച്ചിരുന്നു. തുടര്‍ന്ന് സമീര്‍ അഞ്ജലിയുടെ മൃതദേഹം ചൂളയിലിട്ട് കത്തിക്കുകയും ചാരം അടുത്തുള്ള നദിയില്‍ ഒഴുക്കുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ ദീപാവലി അവധിക്കായി ഇവരുടെ കുട്ടികള്‍ നാട്ടിലായിരുന്നു.ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയം ഉണ്ടായതിനാലാണ് ജാദവ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍, ജാദവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു.

തന്റെ പദ്ധതി ഉറപ്പിക്കുന്നതിനും ഭാര്യയുടെ സ്വഭാവത്തില്‍ സംശയം ജനിപ്പിക്കുന്നതിനുമായി സമീര്‍ അഞ്ജലിയുടെ ഫോണില്‍ നിന്ന് തന്റെ ഒരു സുഹൃത്തിന് ‘ഐ ലവ് യൂ’ എന്ന് സന്ദേശം അയയ്ക്കുകയും, ശേഷം അതിന് സ്വയം മറുപടി നല്‍കുകയും ചെയ്തു. അതുവഴി ഭാര്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു എന്ന് വ്യാജ ഡിജിറ്റല്‍ തെളിവുണ്ടാക്കാനാണ് അയാള്‍ ശ്രമിച്ചത്. സമീറിന്റെ മൊഴികളും സാങ്കേതിക തെളിവുകളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് അയാളെ തീവ്രമായ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. ഒടുവില്‍ അയാള്‍ കുറ്റം സമ്മതിക്കുകയും ദൃശ്യം സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത് ചെയ്തതെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026