BREAKING NEWS

നിരന്തരം വഴക്ക്, ഭാര്യയെ കഴുത്ത് ഞെരിച്ച്കൊന്ന് ഭര്‍ത്താവ്, ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരെ പ്രതി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, പിന്നാലെ നാടുവിടാന്‍ ശ്രമം

· · 1 min read
Share: Copied!

തൃശ്ശൂർ: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിന് സമീപം കുന്നത്ത് വളപ്പിൽ വീട്ടിൽ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ(30)ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഏട്ടരയോടെ ഇവരുടെ വീടിന് മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ ശിവപ്രസാദിന്റെ അമ്മയാണ് മൃതദേഹം കണ്ടത്.

ഇവരുടെ കരച്ചിൽ കേട്ട് സമീപത്തെ കെട്ടിടനിർമാണ തൊഴിലാളികൾ ഓടിയെത്തിത്തിയെങ്കിലും അവരെ ശിവപ്രസാദ് തടഞ്ഞതായി നാട്ടുകാർ പറഞ്ഞു. അബോധാവസ്ഥയിൽ കണ്ടെത്തിയ ഉണ്ണിമായയെ ഉടൻ തന്നെ തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

നെടുപുഴ പോലീസ് ആണ് അന്വേഷണം. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ അയ്യന്തോളിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികൾ തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്നും സംഭവദിവസം രാവിലെയും ഇവർക്കിടയിൽ തർക്കം ഉണ്ടായതായും പറയപ്പെടുന്നു.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026