BREAKING NEWS

ഗർഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്തി ഭർത്താവ്

· · 1 min read
Share: Copied!

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഗർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. ഏഴുമാസം ഗർഭിണിയായ ഭാര്യ സപ്നയെ (25) രവിശങ്കർ ജാദവ് (28) ആണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയാണ് സംഭവം. എട്ടുമാസം മുൻപായിരുന്നു രവിശങ്കറും സപ്നയും തമ്മിലുള്ള വിവാഹം. എന്നാൽ ഇരുവരും തമ്മിൽ ചില ദാമ്പത്യപ്രശ്നങ്ങളുണ്ടായിരുന്നു. പിന്നാലെ സപ്ന അംഹേരയിലുള്ള തന്റെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റി.

ശനിയാഴ്ച രാവിലെയാണ് രവിശങ്കർ സപ്നയുടെ സഹോദരി പിങ്കിയുടെ വീട്ടിലെത്തിയത്. സപ്നയോട് സംസാരിക്കണം എന്നുപറഞ്ഞ് അവളുമായി ഒരു മുറിയിൽ കയറി വാതിലടച്ചു. എന്നാൽ അൽപസമയത്തിനകം മുറിയിൽ നിന്ന് നിലവിളി കേൾക്കാൻ തുടങ്ങി. വീട്ടുകാർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അത് ഉള്ളിൽ നിന്ന് പൂട്ടിയിരുന്നു. മുറിക്കുള്ളിൽ വച്ച് ആദ്യം രവിശങ്കർ സപ്നയുടെ കഴുത്തറുത്തു. പിന്നാലെ നിരവധി തവണ കുത്തി അവളുടെ മരണം ഉറപ്പാക്കി.

രവിശങ്കർ തന്നെയാണ് സംഭവം പൊലീസിൽ അറിയിച്ചത്. ‘‘ഞാൻ എന്റെ ഭാര്യയെ കൊന്നു. അവളുടെ മൃതദേഹം വീട്ടിലുണ്ട്. വന്ന് അതെടുക്കു’’ എന്നാണ് രവിശങ്കർ പൊലീസിനെ അറിയിച്ചത്. സംഭവം അറിഞ്ഞയുടനെ പൊലീസ് അങ്ങോട്ടേക്കെത്തി. വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കയറിയത്. മുറിക്കുള്ളിലെത്തിയപ്പോൾ രക്തം പുരണ്ട കത്തിയുമായി സപ്നയുടെ മൃതദേഹത്തിനടുത്തിരിക്കുന്ന രവിശങ്കറിനെയാണ് പൊലീസ് കണ്ടത്.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. മറ്റൊരു ബന്ധുണ്ടെന്ന സംശയമാണോ കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
'മനഃപൂർവം ചെയ്തതാണ്, ആരെയും കൊല്ലാനല്ല, ഷോപ്പ് നശിപ്പിക്കാൻ'; കോഴിക്കോട് ഹ്യൂണ്ടായി ഷോറൂമിലേക്ക് അതിവേ​ഗത്തിൽ കാർ ഇടിച്ചു കയറ്റി; ഒഴിവായത് വൻ ദുരന്തം; ജീവനക്കാരെ ആക്രമിച്ചു; ഇടിപ്പിച്ച വാഹനത്തിൽ നാലുപേർ; മൂന്നുപേർ ഓടി രക്ഷപ്പെട്ടു; ഒരാൾ പിടിയിൽ
18 Nov 2026
BREAKING NEWS
ആശുപത്രിക്കെതിരെ വ്യാജവാർത്ത; പിൻവലിക്കാൻ 10 ലക്ഷം വാങ്ങി, ദൃശ്യങ്ങളും ശബ്ദരേഖയും പുറത്ത്; തിരുവനന്തപുരം ഡിസിസി അം​ഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ; പിന്നാലെ നെഞ്ചുവേദന, അഭിനയമെന്ന് പോലീസ്
18 Nov 2026
BREAKING NEWS
അതിർത്തിയിൽ പട്രോളിങ്ങിനിടെ വഴിതെറ്റി ബംഗ്ലാദേശിലെത്തി; ഇന്ത്യൻ ജവാനെ കസ്റ്റഡിയിലെടുത്ത് ബി.ജി.ബി; കൈമാറാൻ ‘ഫ്ലാഗ് മീറ്റിങ്’
18 Nov 2026
BREAKING NEWS
‘പപ്പയുടെ മടിയിലിരിക്കുന്ന മമ്മ’; രാജീവ്–സോണിയ ബന്ധത്തെക്കുറിച്ചുള്ള പരാമർശത്തിൽ രാഹുലിനെ ട്രോളി ബിജെപി, ശിവ–പാർവതി ചിത്രം പങ്കുവെച്ച് മറുപടി നൽകി രാഹുൽ; ’മനുഷ്യരെ ദൈവങ്ങളോട് ഉപമിക്കുന്നത് അഹങ്കാരം’: വിമർശിച്ച് അസം മുഖ്യമന്ത്രി
18 Nov 2026