BREAKING NEWS

നാല് വര്‍ഷമായി ഭര്‍ത്താവ് ജോലിക്ക് പോകുന്നില്ല, ഭാര്യ വിവാഹമോചന നോട്ടീസ് അയച്ചു, 39 കാരിയെ പിന്തുടര്‍ന്ന് വെടിവച്ച് കൊന്ന് ഭര്‍ത്താവ്

· · 1 min read
Share: Copied!

ബംഗളൂരു: വിവാഹമോചന നോട്ടീസ് അയച്ച ദേഷ്യത്തില്‍ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്. ബെംഗളൂരുവിലാണ് കൊലപാതകം നടന്നത്. 39 കാരിയായ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ബാലമുരുകന്‍ പൊലീസില്‍ കീഴടങ്ങി. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഭുവനേശ്വരിക്ക് നേരെ പ്രതി നാല് റൗണ്ട് വെടിയുതിർത്തെന്ന് പൊലീസ് പറയുന്നു. 40 വയസുള്ള ബാലമുരുകന്‍ സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ നാല് വർഷമായി ഇയാള്‍ ജോലിക്ക് പോകുന്നില്ല. 39 കാരിയായ ഭുവനേശ്വരി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജരായിരുന്നു. തമിഴ്‌നാട്ടിലെ സേലം ജില്ലക്കാരായ ഇരുവരും 2011 ലാണ് വിവാഹിതരായത്. 2018 ൽ ഒരു സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയിൽ ചേർന്നതിനുശേഷം ബെംഗളൂരുവിലേക്ക് താമസം മാറി. രണ്ട് കുട്ടികളാണ് ഇരുവര്‍ക്കും.

വിവാഹബന്ധത്തിലെ തർക്കങ്ങളെ തുടർന്ന് ഒരു വർഷത്തിലേറെയായി ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. രാജാജിനഗറിൽ കുട്ടികൾക്കൊപ്പമാണ് സ്ത്രീ താമസിച്ചിരുന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചിരുന്നതായും ഇത് വഴക്കുകൾക്ക് കാരണമായതായും പൊലീസ് പറഞ്ഞു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026