BREAKING NEWS

വിവാഹം നടന്നത് ആറുമാസം മുൻപ്, മണിക്കൂറുകളോളം പബ്ജി കളിച്ചുകൊണ്ടിരിക്കുന്ന ഭർത്താവിനോട് ജോലിക്കു പോകാൻ ആവശ്യപ്പെട്ടു, കലി കയറിയ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുങ്ങി!! പ്രതിയും കുടുംബവും നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്ന് യുവതിയുടെ കുടുംബം

· · 1 min read
Share: Copied!

ഭോപ്പാൽ: മണിക്കൂറുകളോളം മൊബൈലിൽ പബ്ജി കളിച്ചുകൊണ്ടിരുന്ന ഭർത്താവിനെ ചോദ്യം ചെയ്ത ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു. മധ്യപ്രദേശിലെ രേവ സ്വദേശിയായ നേഹ പട്ടേലിനെ (24) ആണ് ഭർത്താവ് രഞ്ജീത് പട്ടേൽ തോർത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ശേഷം ഇയാൾ വീട്ടിൽ നിന്നും കടന്നുകളഞ്ഞു. പ്രതിക്കായി അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു.

സംഭവം ഇങ്ങനെ- 6 മാസം മുൻപായിരുന്നു നേഹയുടെയും രഞ്ജീതിന്റെയും വിവാഹം. തൊഴിൽരഹിതനായ രഞ്ജീത് പബ്ജി ഗെയിമിന് അടിമയായിരുന്നു. മണിക്കൂറുകളോളം ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന ഇയാളോട് എന്തെങ്കിലും ജോലിക്കു പോകാൻ നേഹ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ രഞ്ജീത് നേഹയെ കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് രഞ്ജീത്, നേഹയുടെ സഹോദരീ ഭർത്താവിന് സന്ദേശം അയച്ചു. താൻ നേഹയെ കൊന്നുവെന്നും അവളെ തിരികെ കൊണ്ടുപോകണം എന്നുമായിരുന്നു സന്ദേശം. ഇതോടെ വീട്ടിലെത്തിയ കുടുംബം കണ്ടത് മരിച്ചുകിടക്കുന്ന നേഹയെയാണ്. ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അതേസമയം, രഞ്ജീതും ബന്ധുക്കളും നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായി നേഹയുടെ കുടുംബം ആരോപിച്ചു. കാർ വേണമെന്ന് ആവശ്യപ്പെട്ടാണ് ഏറ്റവും ഒടുവിൽ സമ്മർദം ചെലുത്തിയതെന്ന് കുടുംബം പറഞ്ഞു. രഞ്ജീത്തിനെ ഉടൻ കണ്ടെത്തണമെന്നും ഇയാളുടെ കുടുംബത്തിനെതിരെയും നടപടി വേണമെന്നും നേഹയുടെ സഹോദരൻ ഷേർ ബഹാദൂർ പട്ടേൽ പറഞ്ഞു.

വേണമെങ്കിൽ മണ്ഡലം ഏതെന്നു ഇപ്പോൾ തന്നെ പറയാം… നേമം!! നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ, ശശി തരൂർ ബിജെപിയിലേക്ക് വരുമോ? അങ്ങനെ എനിക്ക് പ്രതീക്ഷയില്ല- മറുപടി

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026