BREAKING NEWS

ബാങ്കിലേക്കെന്നു പറഞ്ഞിറങ്ങിയ ഭാര്യയെ 2 മാസമായി കാണാനില്ല, അന്വേഷിച്ചു മടുത്തു!! ഭാര്യ തിരിച്ചെത്തണമെന്നും സാമ്പത്തിക ബാധ്യതകൾ എങ്ങനെയെങ്കിലും തീർക്കാം- വീഡിയോ പോസ്റ്റ് ചെയ്ത് ഭർത്താവ് ജീവനൊടുക്കി, പിന്നാലെ ഭാര്യയെ കണ്ടെത്തി പോലീസ്

· · 1 min read
Share: Copied!

കായംകുളം: സാമ്പത്തിക ബാധ്യതയെത്തുടർന്ന് വീടുവിട്ട ഭാര്യയെപ്പറ്റി രണ്ടു മാസമായിട്ടും വിവരം ലഭിക്കാതായതോടെ മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി. കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തിൽ വിനോദ് (49) ആണ് മരിച്ചത്. ഇതിനിടെ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂരിൽ ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്ന ഭാര്യയെ കണ്ടെത്തി.

കഴിഞ്ഞ ജൂൺ 11നു രാവിലെ ബാങ്കിൽ പോകുന്നുവെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതാണ് വിനോദിന്റെ ഭാര്യ രഞ്ജിനി. പിന്നീട് ഇവരെക്കുറിച്ചു വിവരമില്ലായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ബാങ്കിൽ പോയില്ലെന്നു കണ്ടെത്തി. ഓട്ടോറിക്ഷയിൽ കായംകുളത്ത് എത്തി റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പോകുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഇതിനിടെ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല.

അതേസമയം കുടുംബശ്രീ സെക്രട്ടറിയായ രഞ്ജിനിയുടെ യൂണിറ്റ് ഒന്നേകാൽ ലക്ഷം രൂപ ബാങ്ക് വായ്പ എടുത്തിരുന്നു. ഇതടക്കം മൂന്നു ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടായിരുന്നെന്നു വീട്ടുകാർ പറയുന്നു. രഞ്ജിനിക്കായുള്ള അന്വേഷണങ്ങളെല്ലാം വഴിമുട്ടിയപ്പോൾ വിനോദ് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഭാര്യ തിരിച്ചെത്തണമെന്നും സാമ്പത്തിക ബാധ്യതകൾ എങ്ങനെയെങ്കിലും തീർക്കാമെന്നും കരഞ്ഞു പറയുന്ന വീഡിയോ ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതിനാൽ രഞ്ജിനി ഇതൊന്നും അറിഞ്ഞിരുന്നില്ല. പോസ്റ്റ്‌ മോർട്ടത്തിനു ശേഷം വിനോദിന്റെ സംസ്കാരം നടത്തി. മക്കൾ: വിഷ്ണു, ദേവിക.

“140 കോടി ആളുകൾ മൂത്രമൊഴിക്കുന്ന ഒരു അണക്കെട്ട് പണിയുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ട്, പിന്നെ ഞങ്ങൾ ആ അണക്കെട്ട് അങ്ങു തുറക്കും!! ക്ഷമ നശിച്ചാൽ ബ്രഹ്മോസ് മിസൈലുകൾ ഒന്നിനുപുറകെ ഒന്നായി വിക്ഷേപിക്കും…ഈ മറുപടി ബിലാവൽ ഭൂട്ടോയ്ക്ക് മാത്രമുള്ളത്”

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026