BREAKING NEWS

കിണറ്റിൽ ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ അസ്ഥികഷ്ണങ്ങളും അടിവസ്ത്രവും!! സംഭവം കണ്ടെത്തിയത് കിണറ്റിൽ വെള്ളം കുറവായതിനാൽ തൊട്ടിയിട്ട് കോരാൻ നോക്കിയപ്പോൾ-പോലീസ് അന്വേഷണം ആരംഭിച്ചു

· · 1 min read
Share: Copied!

തൃശ്ശൂർ: അരിമ്പൂരിലെ ഒരു വീടിന്റെ കിണറ്റിൽ നിന്നും സംശയാസ്പദമായ രീതിയിൽ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി. പ്ലാസ്റ്റിക് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. അരിമ്പൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന ബാലൻ എന്ന വ്യക്തിയാണ് കിണറ്റിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയത്. കിണറ്റിൽ വെള്ളം കുറവായ സമയത്ത് തൊട്ടിയിട്ട് വെള്ളം കോരാൻ നോക്കിയപ്പോഴാണ് കല്ലുകെട്ടി താഴ്ത്തിയ നിലയിൽ ഒരു പ്ലാസ്റ്റിക് ചാക്ക് ബാലന്റെ ശ്രദ്ധയിൽപ്പെട്ടത്.

പ്ലാസ്റ്റിക് ചാക്കിനുള്ളിൽ ആറ് എല്ലിൻ കഷ്ണങ്ങളും അതോടൊപ്പം ഒരു സ്ത്രീയുടെ അടിവസ്ത്രവുമാണ് ഉണ്ടായിരുന്നത്. സംഭവസ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധനകൾ ആരംഭിച്ചു. കിണറ്റിൽ നിന്ന് ലഭിച്ച അസ്ഥികൾ മനുഷ്യന്റേതാണോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ലെന്ന് പോലീസ് അറിയിച്ചു. ഇത് ഉറപ്പുവരുത്താൻ കൂടുതൽ ഫോറൻസിക് പരിശോധനകൾ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.

അതുപോലെ വാടകവീട് ആയതിനാൽ, മുൻപ് ഇവിടെ താമസിച്ചിരുന്ന ആളുകളെക്കുറിച്ചും ആ പ്രദേശത്ത് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026
BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026