BREAKING NEWS

ഭാരതീയ ന്യായ സംഹിത നിലവിൽ വന്നപ്പോൾ വ്യഭിചാരകുറ്റം ഒഴിവാക്കി!! ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കാൻ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടാനാകില്ല, ആരോപണ വിധേയരുടെ സ്വകാര്യത മാനിക്കണം- കോടതി, ഹർജി തള്ളി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കാൻ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടാനാകില്ലെന്ന് ഡൽഹി കോടതി. തന്റെ മുതിർന്ന ഉദ്യോഗസ്ഥനുമായി ഭാര്യയ്ക്ക് രഹസ്യ ബന്ധമുണ്ടെന്നാരോപിച്ച് സൈനിക ഉദ്യോഗസ്ഥൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

ഒരു മേജർ ഉദ്യോഗസ്ഥനുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നും ഇത് തെളിയിക്കാൻ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിക്കണമെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹർജി. ജനുവരി 25, 26 തീയതികളിൽ പ്രസ്തുത ഹോട്ടലിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. അതിനാൽ ദൃശ്യങ്ങൾ എത്രയും വേഗം നൽകണമെന്നും ഹർജികാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണവിധേയരായവരുടെ സ്വകാര്യത മാനിക്കണമെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളി. ഡൽഹി പട്യാല ഹൗസ് കോടതി ജഡ്ജി വൈഭവ് പ്രതാപ് സിങാണ് ഹർജി തള്ളിയത്.

എന്നാൽ, കക്ഷി സമർപ്പിച്ച വിവാഹമോചനകേസ് കോടതി ഫയലിൽ സ്വീകരിച്ചു. മൂന്ന് മാസത്തിന് മുകളിൽ തങ്ങൾ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാറില്ലായെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചിരുന്നു. ഇതിന് മറുപടിയായി സന്ദർശകരുടെ വ്യക്തി വിവരങ്ങൾ പുറത്ത് പറയാൻ പാടില്ലായെന്നും ദൃശ്യങ്ങളും വിവരങ്ങളും സംരക്ഷിക്കേണ്ടത് ഹോട്ടൽ അധികൃതരുടെ കടമയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം വിവരങ്ങൾ പുറത്ത് പറയുന്നത് സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിൻ്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

2018 ലെ വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട് വന്ന ഉത്തരവും കോടതി ചൂണ്ടിക്കാട്ടി. ഭാരതീയ ന്യായ സംഹിത നിലവിൽ വന്നപ്പോൾ വ്യഭിചാരകുറ്റം ഒഴിവാക്കിയെന്നും ലിംഗവിവേചനവും പുരുഷാധിപത്യ വീക്ഷണങ്ങൾക്കും ആധുനിക ഭാരതത്തിൽ സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.

മേയ് 10ന് ഇന്ത്യ പാക്കിസ്ഥാനിലേക്ക് തൊടുത്തുവിട്ടത് സ്കാൽപ്- ബ്രഹ്മോസ് മിസൈലുകൾ ഒരുമിച്ച്, തുടർച്ചയായ നാല് വ്യോമാക്രമണങ്ങളിൽ ശത്രുവിന്റെ വ്യോമതാവളങ്ങളും വ്യോമസേനാ കേന്ദ്രങ്ങളും തകർത്തുതരിപ്പണമാക്കി, പിന്നാലെ യുഎസ് സഹായം അഭ്യർഥിച്ച് പാക്കിസ്ഥാനെന്ന് റിപ്പോർട്ട്

BREAKING NEWS
കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു, അധ്യാപകന്‍ അറസ്റ്റില്‍
03 Nov 2026
BREAKING NEWS
അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി, പാതി വഴിയില്‍ അനിയനെ ഇറക്കിവിട്ട് 14കാരിയെ ക്രൂരമായി പീഡിപ്പിച്ചു, പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, പ്രതിക്ക് 13 വര്‍ഷം തടവും 40000 പിഴയും
03 Nov 2026
BREAKING NEWS
എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്ക്രീം വിൽക്കാൻ പോകണം, ജനങ്ങൾ പറയുന്നതിന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല, രാമായണ സംഗീത വിവാദത്തിൽ എആർ റഹ്മാൻ
03 Nov 2026
BREAKING NEWS
എം ലിജു സ്വയം വിഡ്ഢിയാകുന്നു, അദ്ദേഹം എക്സൈസ് മന്ത്രി അല്ല അതൃപ്തി വകുപ്പ് മന്ത്രി, ഒരു തവണ അബദ്ധം പറ്റിയാൽ മനസ്സിലാക്കാം, എന്നാൽ ഞാനൊന്നും അറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല എന്നുള്ളതാണ് പതിവ് പല്ലവി, വിമര്‍ശനവുമായി എം ബി രാജേഷ്
03 Nov 2026