BREAKING NEWS

ദുരഭിമാനക്കൊല: പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു; 6 പേർ അറസ്റ്റിൽ

· · 1 min read
Share: Copied!

ബാഗ്പത് (യുപി): 17 വയസ്സുള്ള പെൺകുട്ടിയെ കുടുംബാംഗങ്ങൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം പ്രാദേശിക ശ്മശാനത്തിൽ രഹസ്യമായി സംസ്‌കരിച്ചതായി പൊലീസ്. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബത്തിലെ ആറ് പേരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരാളെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ഉത്തർപ്രദേശിലെ ബാഗ്പതിൽ ആണ് സംഭവം.

17 വയസ്സുള്ള ദളിത് ആൺകുട്ടിയും മുസ്‍ലിം സമുദായത്തിൽ നിന്നുള്ള അതേ പ്രായത്തിലുള്ള പെൺകുട്ടിയും പ്രണയത്തിലായിരുന്നുവെന്നും ജൂലൈ 12ന് ഹിമാചൽ പ്രദേശിലേക്ക് ഒളിച്ചോടിയെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. പെൺകുട്ടിയുടെ കുടുംബം പിന്നീട് അവരെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നു.

തുടർന്ന് ജൂലൈ 22ന് രാത്രി പെൺകുട്ടിയെ കുടുംബം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ക്ഷയരോഗം ബാധിച്ച് മരിച്ചുവെന്ന് പറഞ്ഞ് മൃതദേഹം ഗ്രാമത്തിലെ ശ്മശാനത്തിൽ കുഴിച്ചിട്ടെന്നുമാണ് എസ്പി സൂരജ് റായ് പറഞ്ഞത്. പരാതിയെത്തുടർന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതിയോടെ മൃതദേഹം പുറത്തെടുത്തു രണ്ട് ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടം നടത്തി.

ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ അമ്മാവൻ നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയതോടെ അന്വേഷണത്തിൽ വഴിത്തിരിവായി. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ അച്ഛൻ, സഹോദരൻ, രണ്ട് പിതൃസഹോദരന്മാർ, രണ്ട് മാതൃസഹോദരന്മാർ, പ്രായപൂർത്തിയാകാത്ത ഒരു ബന്ധു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

BREAKING NEWS
കാസർകോട് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടർ മറിഞ്ഞുകിടക്കുന്നു, സമീപത്ത് തോക്കും; യുവാവിന്റെ കവിളിൽ വെടിയേറ്റ മുറിവ്; നായാട്ടിനിടെയുണ്ടായ അപകടമോ? അന്വേഷണം
16 Nov 2026
BREAKING NEWS
’ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; മാപ്പു ചോദിക്കുന്നു'; തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് മരണപ്പെട്ട 13കാരൻ ജുനൈദിന്റെ മരണത്തിൽ കെ.എസ്.ഇ.ബി., ’ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകും’
16 Nov 2026
BREAKING NEWS
എൽപിഎസ്‍ടി സമരം 134-ാം ദിവസത്തിലേക്ക്; ഇടപെട്ട് മുഖ്യമന്ത്രി, ഇന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച; വളർമതിയുടെ 23 ദിവസമായി നിരാഹാര സമരത്തിൽ; ആരോ​ഗ്യ നില ​ഗുരുതരം; ’തീരുമാനമാകാതെ പിന്മാറില്ല’
16 Nov 2026
BREAKING NEWS
20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി കപ്പൽ ഹോർമുസിൽ മുങ്ങി; മൈനുകളിൽ തട്ടി തകർന്നത് രണ്ട് കപ്പലുകളെന്ന് റിപ്പോർട്ട്; അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ
16 Nov 2026