BREAKING NEWS

ഏഷ്യാകപ്പ് പുരുഷ ഹോക്കിയിൽ കസാഖ്‌സ്താനെ ഗോൾ പെരുമഴയിൽ മുക്കിപ്പിഴിഞ്ഞെടുത്ത് ഇന്ത്യ, ​​ഗോൾ മുഖത്ത് മിന്നൽ പിണർ തീർത്ത് എണ്ണം പറഞ്ഞ 15 ഷോട്ടുകൾ

· · 1 min read
Share: Copied!

രാജ്ഗിരി (ബിഹാർ): ഏഷ്യാകപ്പ് പുരുഷ ഹോക്കിയിൽ കസാഖ്‌സ്താനെ ഗോൾ പെരുമഴയിൽ മുക്കിപ്പിഴിഞ്ഞ് ടീം ഇന്ത്യ. മത്സരത്തിലുടനീളം സമ്പൂർണ ആധിപത്യം പുലർത്തിയ ഇന്ത്യ, പൂൾ എയിലെ മത്സരത്തിൽ എതിരില്ലാത്ത 15 ഗോളുകൾക്കാണ് കസാഖ്‌സ്താനെ തരിപ്പണമാക്കിയത്. രാജ്ഗിരിയിലെ ബിഹാർ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി ഹോക്കി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. പതിയെത്തുടങ്ങിയ ഇന്ത്യ പിന്നീട് മത്സരത്തിൽ സമ്പൂർണ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളും ജയിച്ച് സൂപ്പർ ഫോറിലേക്ക് ആധികാരികമായിത്തന്നെ രം​ഗപ്രവേശം ചെയ്തു.

ടീം ഇന്ത്യക്കായി അഭിഷേക് നാല് ഗോളുകളും സുഖ്ജീത് സിങ്, ജുഗ്രാജ് സിങ് എന്നിവർ ഹാട്രിക്കും നേടി. അഭിഷേക് 5, 8, 20, 59 മിനിറ്റുകളിൽ ഗോൾ കണ്ടെത്തിയപ്പോൾ സുഖ്ജീത് 15, 32, 38 മിനിറ്റുകളിലും ഗോൾ നേടി. ജുഗ്രാജ് സിങ് 24, 37, 47 മിനിറ്റുകളിലും വലനിറച്ചു. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് (26), അമിത് രോഹിദാസ് (29), രാജിന്ദർ സിങ് (32), സഞ്ജയ് സിങ് (54), ദിൽപ്രീത് സിങ് (55) എന്നിവരും ഇന്ത്യക്കായി ഗോളുകൾ നേടി.

പൂൾ എ യിൽ ഒന്നാംസ്ഥാനക്കാരായി മുന്നേറിയ ഇന്ത്യ, രണ്ടാം ക്വാർട്ടറിൽ നാലുതവണയാണ് വല ചലിപ്പിച്ചത്. രണ്ടാംക്വാർട്ടർ തുടങ്ങി അഭിഷേക് തന്റെ ഹാട്രിക് പൂർത്തിയാക്കി. ഇടവേളയ്ക്ക് പിരിയുമ്പോൾ ഇന്ത്യ കസാഖ്‌സ്താനെതിരേ 7-0ന് മുന്നിലായിരുന്നു. സൂപ്പർ ഫോറിൽ ഇന്ത്യക്കിനി കൊറിയയ്‌ക്കെതിരെയാണ് അടുത്ത മത്സരം.

BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026