BREAKING NEWS

ഉത്തരാഖണ്ഡിൽ സ്ത്രീകൾ വീടുവിട്ട് പോകുന്നതിന് പിന്നിൽ മോഡലുകൾ!! ഇറക്കം കുറഞ്ഞ പാശ്ചാത്യ വസ്ത്രങ്ങൾ സംസ്‌കാരത്തിന് ചേർന്നതല്ല ‘കുരുപൊട്ടി’ ഹിന്ദുത്വ സംഘടന പ്രവർത്തകർ, അപ്പോൾ സന്യാസിമാരോയെന്ന് സോഷ്യൽ മീഡിയ

· · 1 min read
Share: Copied!

ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ സംസ്‌കാരത്തിന് ചേർന്നതല്ലെന്നാരോ​പിച്ച് ഉത്തരാഖണ്ഡിൽ ഫാഷൻ ഷോ റിഹേഴ്‌സൽ തടസപ്പെടുത്തി ഹിന്ദുത്വ സംഘടന പ്രവർത്തകർ. ഇറക്കം കുറഞ്ഞ പാശ്ചാത്യ വസ്ത്രങ്ങൾ നമ്മുടെ സംസ്‌കാരത്തിന് ചേർന്നതല്ലെന്ന് വാദിച്ചാണ് ഒരു സംഘം ഹിന്ദുത്വ പ്രവർത്തകർ പരിപാടി തടസപ്പെടുത്തിയത്. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് സംഭവം. എന്നാൽ സന്യാസിമാരോയെന്ന ചോദ്യവുമായി സോഷ്യൽമീഡിയയും രം​ഗത്തെത്തി. ഋഷികേശിലെത്തുന്ന സന്യാസിമാർ ഇറക്കമുള്ള വസ്ത്രമാണോ ധരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിലുയരുന്ന ചോദ്യം.

ഉത്തരാഖണ്ഡിൽ ദീപാവലിക്കു മുന്നോടിയായി ലയൺസ് ക്ലബ് ഋഷികേശ് റോയൽ സംഘടിപ്പിച്ച പരിപാടിയിലാണ് യുവതികൾ റാംപ് വാക്കിനായി പരിശീലനം നടത്തിയത്. ഇതിനിടെ ഹിന്ദുത്വ സംഘടനാ പ്രവർത്തകരും മോഡലുകളും തമ്മിൽ വാക്കുതർക്കമുണ്ടാകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഉത്തരാഖണ്ഡിലെ സ്ത്രീകൾ വീടുവിട്ട് പോകുന്നതിന് കാരണം മോഡലുകളാണെന്നും ഇവർ കാരണം പരിസ്ഥിതി നശിച്ചുവമെന്നുമാണ് ഹിന്ദുത്വവാദികളുടെ കണ്ടെത്തൽ.

പരിശീലന പരിപാടി നടക്കുന്നതിനിടെ രാഷ്ട്രീയ ഹിന്ദു ശക്തി സംഗതൻ എന്ന സംഘടനയുടെ പ്രസിഡന്റ് രാഘവേന്ദ്ര ഭട്ടാൻഗറും പ്രവർത്തകരുമാണ് സ്ഥലത്തെത്തി പരിശീലനം തടസപ്പെടുത്തിയത്. പാശ്ചാത്യ വസ്ത്രം ധരിച്ചുളള റാംപ് വാക്ക് ഋഷികേശിന്റെ സ്വത്വത്തിനും സനാതന മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് രാഘവേന്ദ്ര ഭട്ടാൻകർ പറഞ്ഞു. ‘സനാതന ധർമം സ്ത്രീകളെ മാന്യമായി വസ്ത്രം ധരിക്കാനാണ് പഠിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങൾ സാമൂഹികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്’ എന്നും രാഘവേന്ദ്ര ഭട്ടാൻകർ വ്യക്തമാക്കി.

എന്നാൽ ‘മിസ് ഋഷികേശി’നെ തിരഞ്ഞെടുക്കാനായാണ് പരിപാടി നടത്തിയതെന്നും അവസരങ്ങൾ തേടാൻ യുവതികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്നും ലയൺസ് ക്ലബ് പ്രസിഡന്റ് പങ്കജ് ചന്ദാനി പറഞ്ഞു. ആരുടെയും മതപരമോ സാംസ്‌കാരികമോ ആയ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും പങ്കജ് പറയുന്നു.

വിവിധ ജില്ലകളിലായി പതിനഞ്ചോളം ക്ഷേത്ര മോഷണങ്ങൾ, ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ വീണ്ടും കവർച്ച, മോഷണശേഷം തമിഴ്നാട്ടിലേക്ക് മുങ്ങും, കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026