BREAKING NEWS

“ഹിന്ദു ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ വേട്ടയാടുന്നത് മാധ്യമ ജിഹാദ്”, പിന്നില്‍ ജമാഅത്തെ ഇസ്‍ലാമി, സിദ്ധിക് കാപ്പനെ സർവ്വ കഴിവും ഉപയോഗിച്ച് സംരക്ഷിക്കുന്നവര്‍ മറുവശത്ത് കുറ്റക്കാരനല്ലാത്ത ശ്രീറാമിനെ ആക്രമിക്കുന്നു- ഹിന്ദു ഐക്യവേദി

· · 1 min read
Share: Copied!

കോഴിക്കോട്:  കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ കൃഷി മന്ത്രി ടി.സിദ്ദീഖിനൊപ്പം വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തപ്പോൾ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നിൽ ജമാഅത്തെ ഇസ്‍ലാമി സ്വാധീനമാണെന്ന് ഹിന്ദു ഐക്യവേദി. ബോധപൂർവ്വമല്ലാതെയാണെന്ന് ഉറപ്പായും കരുതാവുന്ന ഒരു മരണത്തിൻ്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുന്നത് മാധ്യമ ജിഹാദ് ആണെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആർ.വി ബാബു.

ശ്രീറാം വെങ്കട്ടരാമനെതിരായി മാധ്യമ പ്രവർത്തകർ ഉയർത്തിയ പ്രതിഷേധം തികച്ചും ജനാധിപത്യവിരുദ്ധവും ധിക്കാരവുമാണ്. മാധ്യമ പ്രവർത്തകൻ മരിക്കാനിടയായത് ശ്രീറാമാണെന്ന ആരോപണമാണ് മാധ്യമപ്രവർത്തകർക്കുള്ളത്. പ്രതിഷേധത്തിന് പിന്നിൽ ഇസ്‍ലാമി തീവ്രവാദ അജണ്ടയാണെന്നും ​ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു. ‘ആലപ്പുഴ കലക്ടറായി നിയമിതനായ ശ്രീറാമിനെ പിണറായി സർക്കാർ മാറ്റിയത് മുസ്‍ലിം തീവവാദികൾ നടത്തിയ പ്രതിഷേധത്തെതുടർന്നായിരുന്നു. ഒരു വശത്ത് ഭീകരവാദത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ധിക് കാപ്പനെ സർവ്വ കഴിവും ഉപയോഗിച്ച് സംരക്ഷിക്കുകയും മറുവശത്ത് ബോധപൂർവ്വമല്ലാതെയാണെന്ന് ഉറപ്പായും കരുതാവുന്ന ഒരു മരണത്തിൻ്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുകയും ചെയ്യുന്നത് ഒരു മാധ്യമ ജിഹാദ് ആണെന്ന് പറയാതെ വയ്യ.

മാധ്യമ രംഗത്ത് ജമാ അത്തെ ഇസ്ലാമി ചെലുത്തുന്ന സ്വാധീനമാണ് ശ്രീറാമിനെതിരായുള്ള മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിൽ തെളിയുന്നത്. ബോധപൂർവ്വമല്ലാതെയാണെന്ന് ഉറപ്പായും കരുതാവുന്ന ഒരു മരണത്തിൻ്റെ ഉത്തരവാദിയെന്നാരോപിച്ച് ഒരു ഹിന്ദു ഉദ്യോഗസ്ഥനെ വേട്ടയാടുകയും ചെയ്യുന്നത് ഒരു മാധ്യമ ജിഹാദ് ആണെന്നും ആർ.വി ബാബു പറയുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026