BREAKING NEWS

ചൂരല്‍ പ്രയോഗം തെറ്റല്ല… അച്ചടക്കം ഉറപ്പാക്കാനും വിദ്യാര്‍ത്ഥിയെ തിരുത്താനും ചെറിയ രീതിയില്‍ അടിക്കുന്നത് തെറ്റല്ല, അത് അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ നല്‍കുന്ന അനുമതി, അധ്യാപകനെതിരെയുള്ള നടപടികള്‍ റദ്ദാക്കി ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: വിദ്യാർത്ഥികളെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരൽപ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി. ചൂരൽപ്രയോഗം നടത്തിയതിന്റെ പേരിൽ തിരുവനന്തപുരം വെങ്ങാനൂരിലെ സ്‌കൂൾ അധ്യാപകനെതിരേ വിഴിഞ്ഞം പൊലീസെടുത്ത കേസിലെ തുടർനടപടികൾ റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനും വിദ്യാർഥിയെ തിരുത്താനും അധ്യാപകനോ അധ്യാപികയോ നല്ല ഉദ്ദേശ്യത്തോടെ വിദ്യാർഥിയെ ശാരീരികമായി ശിക്ഷിക്കുന്നതിൽ തെറ്റില്ലെന്നും കുറ്റമായി കാണാനാകില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് സി. പ്രദീപ്കുമാർ വ്യക്തമാക്കി. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ കേസിന്റെ തുടർനടപടികൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അധ്യാപകൻ ഫയൽചെയ്ത ഹർജി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്.

അച്ചടക്കനടപടി സ്വീകരിക്കാനുള്ള അനുമതി അധ്യാപകർക്ക് രക്ഷിതാക്കൾ നൽകുന്നതായി കണക്കാക്കേണ്ടതുണ്ടെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2025 ഫെബ്രുവരി 10-ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തന്നെ സ്റ്റാഫ് മുറിയിലേക്കു വിളിച്ചുവരുത്തിയ അധ്യാപകൻ ചൂരൽ ഉപയോഗിച്ച് അടിച്ചെന്നായിരുന്നു വിദ്യാർഥിയുടെ പരാതി.

 

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026