BREAKING NEWS

അജിത് കുമാറിന്റെ പ്രവർത്തി മനപ്പൂർവ്വമെന്ന് വ്യക്തം, ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നല്ലോ? ടാക്ടർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: ശബരിമലയിലേക്ക് എഡിജിപി എംആർ അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്ര മനപ്പൂർവ്വമാണെന്ന് വിമർശിച്ച് ഹൈക്കോടതി. സംഭവം ഏറെ ദൗർഭാഗ്യകരമായിപ്പോയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അജിത് കുമാറിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നല്ലോയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.

അതേസമയം ശബരിമലയിലേക്ക് എംആർ അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്ര ചട്ടവിരുദ്ധമെന്നാണ് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. ഇതിൽ നിന്ന് അജിത് കുമാറിന്റെ പ്രവർത്തി മനപ്പൂർവ്വമാണെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂവെന്ന കോടതിയുടെ കർശന നിർദ്ദേശം മറികടന്നായിരുന്നു എഡിജിപിയുടെ നടപടി. പോലീസിൻറെ ട്രാക്ടറിലാണ് അജിത് കുമാർ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കഴിഞ്ഞ ദിവസം ദർശനത്തിനായി പോയത്.

മാത്രമല്ല ഏറെക്കാലം ശബരിമലയുടെ ചുമതല വഹിച്ചിരുന്ന പോലീസ് ഉന്നതൻ തന്നെ നിയമം ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. ദർശനത്തിനായി എംആർ അജിത് കുമാർ ട്രാക്ടറിൽ യാത്ര ചെയ്തത് ചട്ടലംഘനമെന്നായിരുന്നു സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് എംആർ അജികുമാർ പമ്പയിൽ എത്തിയത്. തുടർന്ന് പോലീസിന്റെ ട്രാക്ടറിൽ സന്നിധാനത്തേക്ക് പോയി.

ദർശനം നടത്തി അടുത്ത ദിവസം വീണ്ടും അതേ ട്രാക്ടറിൽ മലയിറങ്ങി. അപകടസാധ്യത മുൻനിർത്തി ട്രാക്ടറിൽ ആളെ കയറ്റുന്നത് നേരത്തെ ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ. തീർത്ഥാടനത്തിനായി നട തുറന്നിരിക്കുമ്പോൾ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി ആവർത്തിച്ച് നിർദ്ദേശം നൽകിയിട്ടുമുണ്ട്.

തൃശൂർ പൂരം അലങ്കോലപ്പെടൽ: എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി വേണം, ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

 

BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026