BREAKING NEWS

കനത്ത മഴ, മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ അവധി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്തു പെയ്യുന്ന കനത്ത മഴയെ തുടർന്ന് കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതതു ജില്ലാ കലക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അതേസമയം ബുധനാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് നിർദ്ദേശമുണ്ട്. കേരള തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കൻ കേരളാ തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ട്.

കാസർകോട്

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളജുകൾ, പ്രഫഷ‌നൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുൻപ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രഫഷനൽ, സർവകലാശാല, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.

കണ്ണൂർ

ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ (സ്‌പെഷ്യൽ ക്ലാസുകൾ ഉൾപ്പടെ) എന്നിവയ്ക്ക് ഓഗസ്റ്റ് 6 കലക്ടർ അവധി പ്രഖ്യാപിച്ചു. ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനമുണ്ടാകില്ലെന്നും കളക്ടറുടെ അറിയിപ്പിലുണ്ട്.

തൃശൂർ

ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധൻ കലക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്‌സി, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026