LATEST UPDATES

പൈങ്കിളിയുടെ ഹാര്‍ട്ടറ്റാക്കിന് ജസ്റ്റിന്‍ വര്‍ഗീസിന്റെ ആഞ്ജിയോപ്ലാസ്റ്റി, ജസ്റ്റിന്‍ വര്‍ഗീസ്- വിനായക് ശശികുമാര്‍- ഫെജോ കോംബോയുടെ ‘പൈങ്കിളി’യിലെ കിടിലന്‍ ഫസ്റ്റ് സിംഗിള്‍ ‘ഹാര്‍ട്ട് അറ്റാക്ക്’ പുറത്ത്

· · 1 min read
Share: Copied!

പ്രേക്ഷകരില്‍ ഫ്രഷ്‌നെസ് നിറച്ചുകൊണ്ട് രസകരമായ കളര്‍ഫുള്‍ പോസ്റ്ററുകളുമായി ഇതിനകം തരംഗമായി മാറിയ സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘പൈങ്കിളി’ സിനിമയുടെ ആദ്യ സിംഗിള്‍ പുറത്ത്. വിനായക് ശശികുമാര്‍ എഴുതി ജസ്റ്റിന്‍ വര്‍ഗീസ് ഈണമിട്ട് റാപ്പര്‍ ഫെജോ പാടിയ ‘ഹാര്‍ട്ട് അറ്റാക്ക്’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇതാദ്യമായാണ് ജസ്റ്റിന്‍ വര്‍ഗ്ഗീസ് – വിനായക് ശശികുമാര്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ഗാനമെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

‘എ ജസ്റ്റിന്‍ വര്‍ഗീസ് ആഞ്ജിയോപ്ലാസ്റ്റി’ എന്ന ടാഗ്‌ലൈനോടെയാണ് ഗാനമെത്തിയിരിക്കുന്നത്. നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷന്‍ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.

ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സിന്റേയും അര്‍ബന്‍ ആനിമലിന്റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിതു മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവന്‍ രചന നിര്‍വഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ‘ആവേശം’ സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച രങ്കന്‍ ചേട്ടനൊപ്പം അമ്പാന്‍ എന്ന കഥാപാത്രമായി ശ്രദ്ധേയനായ സജിന്‍ ഗോപു ചുരുളി, ജാന്‍ എ. മന്‍, രോമാഞ്ചം, നെയ്മര്‍, ചാവേര്‍ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. ഇതാദ്യമായി സജിന്‍ ഗോപു നായകനായെത്തുന്ന ചിത്രമാണിത്.

ചന്തു സലീംകുമാര്‍, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാന്‍, അശ്വതി ബി, അമ്പിളി അയ്യപ്പന്‍, പ്രമോദ് ഉപ്പു, അല്ലുപ്പന്‍, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കര്‍, സുനിത ജോയ്, ജൂഡ്‌സണ്‍, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടന്‍, അരവിന്ദ്, പുരുഷോത്തമന്‍, നിഖില്‍, സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ആഷിഖ് അബു ,ദിലീഷ് പോത്തന്‍, ജോണ്‍പോള്‍ ജോര്‍ജ്ജ്, വിഷ്ണു നാരായണന്‍ എന്നിവരുടെ ശിഷ്യനായി പ്രവര്‍ത്തിച്ച ശ്രീജിത്ത് ബാബു ‘രോമാഞ്ചം’, ‘ആര്‍ ഡി. എക്‌സ്’ , ‘ആവേശം’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. അര്‍ജുന്‍ സേതു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍: കിരണ്‍ ദാസ്, സംഗീത സംവിധാനം: ജസ്റ്റിന്‍ വര്‍ഗ്ഗീസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട്: കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യും: മസ്ഹര്‍ ഹംസ, മേക്കപ്പ്: ആര്‍ജി വയനാടന്‍, എക്‌സി.പ്രൊഡ്യൂസര്‍: മൊഹ്‌സിന്‍ ഖായീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിമല്‍ വിജയ്, ഫിനാന്‍സ് കണ്‍ട്രോളര്‍: ശ്രീരാജ് എസ്.വി, ഗാനരചന: വിനായക് ശശികുമാര്‍, വിതരണം: ഭാവന റിലീസ്, ചീഫ് അസോ. ഡയറക്ടര്‍: അരുണ്‍ അപ്പുക്കുട്ടന്‍, സ്റ്റണ്ട്: കലൈ കിങ്‌സണ്‍, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിഐ: പോയറ്റിക്, കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, ടൈറ്റില്‍ ഡിസൈന്‍: അഭിലാഷ് ചാക്കോ, പോസ്റ്റര്‍: ഡിസൈന്‍ യെല്ലോ ടൂത്ത്, അസോ.ഡയറക്ടര്‍മാര്‍: അഭി ഈശ്വര്‍, ഫൈസല്‍ മുഹമ്മദ്, വിഎഫ്എക്‌സ്: ടീം വിഎഫ്എക്‌സ് സ്റ്റുഡിയോ, കോറിയോഗ്രാഫര്‍: വേദ, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026