LATEST UPDATES

ജെ.പി. നഡ്ഡയെ കാണാൻ വീണാ ജോർജ് വീണ്ടും ഡൽഹിയിൽ, ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തുമെന്ന് സൂചന

· · 1 min read
Share: Copied!

ന്യൂഡൽഹി: ജെ.പി. നഡ്ഡയെ കാണാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ഡൽഹിയിൽ. രാവിലെ പത്ത് മണിക്ക് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മന്ത്രി, അവിടെ നിന്നും കേരള ഹൗസിലേക്ക് തിരിച്ചു. ഇന്ന് ഉച്ചയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി വീണാ ജോർജ് കൂടിക്കാഴ്ച നടത്തിയേക്കും.

ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. കഴിഞ്ഞ തവണ ക്യൂബൻ സംഘത്തെ കാണാൻ ഡൽഹിയിലെത്തിയ ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും പാർലമെന്റ് നടക്കുന്ന സമയമായതിനാൽ അനുമതി ലഭിച്ചില്ല.

തുടർന്ന് രണ്ടു നിവേദനങ്ങൾ ആരോഗ്യമന്ത്രി കേന്ദ്ര മന്ത്രിയുടെ ഓഫിസിലേക്ക് നൽകിയിരുന്നു. ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കണം, 2023-24 സാമ്പത്തിക വർഷത്തിൽ തടഞ്ഞുവച്ച 637 കോടി രൂപ എത്രയും വേഗം നൽകണം, എയിംസ് അനുവദിക്കണം, കാസർകോടും വയനാടും മെഡിക്കൽ കോളജിന് സഹായം നൽകണം തുടങ്ങിയവ ആയിരുന്നു നിവേദനങ്ങളിലെ ആവശ്യങ്ങൾ. ഈ കാര്യങ്ങൾ ഇന്നത്തെ ചർച്ചയിലും മുന്നോട്ടു വയ്ക്കും

BREAKING NEWS
"പടക്കം പൊട്ടിച്ചാൽ രോഗങ്ങളെല്ലാം മാറും", അതിന്റെ പുക വായുവിലൂടെ പകരുന്ന രോഗാണുക്കളെ നശിപ്പിക്കും, പുതിയ വാദവുമായി ബിജെപി എംഎല്‍എ
09 Nov 2026
BREAKING NEWS
പൂർവവിദ്യാർഥികൾ സൗഹൃദം നടിച്ച് അടുത്തുകൂടി... പിന്നാലെ മാതാപിതാക്കളേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണി, പേടിച്ച് ഒമ്പതാംക്ലാസ് വിദ്യാർഥി അമ്മയുടെ സ്വർണം ആരുമറിയാതെയെടുത്ത് കൈമാറി, ഇനി കാശില്ലെന്നു പറഞ്ഞപ്പോൾ കൈയിലുള്ള ഇലക്ട്രിക് സൈക്കിൾ വിറ്റു പണം നൽകണമെന്നായി... പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ, പ്ര...
09 Nov 2026
BREAKING NEWS
സ്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി, നെഞ്ചില്‍ പിടിച്ചു, കൂടെയുണ്ടായിരുന്ന യുവാവിനെ തല്ലി വാരിയെല്ലൊടിച്ചു, അസഭ്യ വര്‍ഷവും, കേസില്‍ ഒരാള്‍ കൂടി പിടിയില്‍
09 Nov 2026
BREAKING NEWS
പെൺസുഹൃത്തിനൊപ്പം അപ്പാർട്മെന്റിലെത്തിയ യുവാവ് മരിച്ചനിലയിൽ, കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിച്ചത് യുവതിവിളിച്ചറിയിച്ചതിനെ തുടർന്ന് യുവാവിന്റെ സഹോദരൻ എത്തിയ ശേഷം... ചികിത്സ വൈകിപ്പിച്ചുവെന്ന് ബന്ധുക്കൾ!! യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു
09 Nov 2026