BREAKING NEWS

കേരളത്തിന് എയിംസ് നൽകരുതെന്ന വാശിയാണോ കേന്ദ്രത്തിന്?? സുരേഷ് ഗോപി നൽകുന്നത് എയിംസ് എവിടെയും വരില്ലെന്ന് സൂചന, ഇനി ഇതും പറഞ്ഞ് വോട്ട് ചോദിച്ചു പോകാൻ പറ്റില്ല- കെ മുരളീധരന്‍

· · 1 min read
Share: Copied!

പാലക്കാട്: എയിംസ് വിഷയത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. വിശദമായ കത്ത് കേന്ദ്രത്തിന് അയയ്ക്കും. കേരളത്തിൽ AIMS എവിടെ വന്നാലും സ്വീകാര്യമാണ്. സുരേഷ് ഗോപി നൽകുന്നത് എയിംസ് എവിടെയും വരില്ലെന്ന് സൂചന. ഇനി ഇതും പറഞ്ഞിട്ട് സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ചു പോകാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.ഒരുകാരണവശാലും കേരളത്തിന് എയിംസ് നൽകരുതെന്ന വാശിയാണോ കേന്ദ്രത്തിനെന്ന് സംശയിക്കുന്നു.

കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ടുകണ്ടപ്പോൾ എയിംസ് നൽകാമെന്ന രീതിയിലാണ് സംസാരിച്ചത്. കേരളത്തിലെ എം.പി.മാരെല്ലാം ആവശ്യപ്പെട്ടതാണെന്നും അതിനാൽ കേരളത്തിന് എയിംസ് നൽകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉപരാഷ്ട്രപതി വന്നപ്പോഴും ഉറപ്പായും എയിംസ് ഉണ്ടാകുമെന്ന് പറഞ്ഞു. കേരളം സ്ഥലം കാണിച്ചുകൊടുക്കാഞ്ഞിട്ടല്ല, കേരളത്തിന് തരില്ലെന്ന വാശിയാണ്. അത് ഏതുവരെ പോകുമെന്നു നോക്കട്ടെ. രാഷ്ട്രീയവൈരാഗ്യമാണ് ഇതിനുപിന്നിൽ. ഹൈക്കോടതി പ്രകടിപ്പിച്ച വികാരം കേന്ദ്രസർക്കാർ മാനിക്കണം.

പരിയാരം മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറെ പോലും ഞാൻ വന്ന ശേഷം മാറ്റിയിട്ടില്ല. ആശുപത്രികളിൽ നടക്കുന്നത് അനാവശ്യ സമരം. ആദ്യം മരുന്ന് ക്ഷാമം പറഞ്ഞ് സമരം. ഇപ്പൊൾ ഡോക്ടർമാരില്ലെന്ന് പറഞ്ഞു സമരം. നിയമസഭയിൽ അടിയന്തര പ്രമേയം വരട്ടെ അപ്പോൾ മറുപടി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026