BREAKING NEWS

കുഞ്ഞിന്റെ ചോറൂണിന് ഭർത്താവ് അടുത്തുവേണം!! ടിപി കേസ് പ്രതിക്ക് പരോൾ വേണമെന്ന ആവശ്യവുമായി ഭാര്യ ഹൈക്കോടതിയിൽ, കുഞ്ഞ് ജനിച്ചപ്പോൾ പരോൾ അനുവദിച്ചല്ലോ, കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്കു എല്ലാ ചടങ്ങുകൾക്കും പരോൾ അനുവദിക്കാനാവില്ല- കോടതി

· · 1 min read
Share: Copied!

കൊച്ചി: കുഞ്ഞിന്റെ ചോറൂണ് ചടങ്ങിൽ പങ്കെടുക്കാൻ പരോൾ അനുവദിക്കണമെന്ന ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയുടെ അപേക്ഷ ഹൈക്കോടതി തള്ളി. ജീവപര്യന്തം ശിക്ഷിക്കപ്പെടുന്നവർക്ക് പരോൾ അനുവദിക്കുന്നത് അസാധാരണ സന്ദർഭങ്ങളിലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറാം പ്രതി എസ്. സിജിത് എന്ന അണ്ണൻ സിജിത്തിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പരോൾ നിഷേധിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ സിജിത്തിന് കുഞ്ഞു ജനിച്ചപ്പോൾ 10 ദിവസത്തെ പരോൾ അനുവദിച്ചത് കോടതി ചൂണ്ടിക്കാട്ടി.

സിജിത്തിന്റെ കുഞ്ഞിന് ഈ മാസം 23 നും 26 നുമായിരുന്നു ചോറൂണ് നിശ്ചയിച്ചിരുന്നത്. തുടർന്ന് സിജിത്തിന്റെ ഭാര്യയാണ് ഭർത്താവിന് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ചോറൂണു സമയത്ത് കുഞ്ഞിന്റെ പിതാവ് അടുത്തുണ്ടാവണം എന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

എന്നാൽ ജീവപര്യന്തം ശിക്ഷിക്കപ്പെടുന്നവർക്ക് പരോൾ അനുവദിക്കുന്നത് അസാധാരണ സന്ദർഭങ്ങളിലാണെന്ന് കോടതി വ്യക്തമാക്കി. സിജിത്തിന് ഭാര്യയുടെ പ്രസവ സമയത്ത് പരോൾ അനുവദിച്ചിരുന്നു. .കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾക്ക് കുട്ടി ഉണ്ടായതിനു ശേഷമുള്ള എല്ലാ ചടങ്ങുകൾക്കും പരോൾ അനുവദിക്കാൻ കഴിയില്ല അതുകൊണ്ടു തന്നെ ഹർജി തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി.

ഇതരജാതിയിൽപ്പെട്ട യുവതിയുമായി പ്രണയം, ഭീഷണിപ്പെടുത്തി വഴങ്ങിയില്ല, ദളിത് യുവാവിനെ ആശുപത്രിക്കു പുറത്തിട്ട് വെട്ടിക്കൊന്നു!! ദുരഭിമാന കൊലയ്ക്കു പിന്നിൽ പോലീസ് സബ് ഇൻസ്പെക്ടർമാരായ ദമ്പതികളും സഹോദരനും

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026