LATEST UPDATES

യോഗ അറിയില്ലേ?? എന്നാല്‍ സര്‍ക്കാര്‍ ജോലിയും ഇല്ല, മത്സരപരീക്ഷകളിൽ യോഗ നിര്‍ബന്ധമാക്കി ഹരിയാന സര്‍ക്കാര്‍

· · 1 min read
Share: Copied!

ചണ്ഡീഗഢ്:  സർക്കാർ ജോലിക്കായുള്ള മത്സരപരീക്ഷകളിൽ യോ​ഗയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിർബന്ധമാക്കാൻ ഒരുങ്ങി ഹരിയാന സർക്കാർ. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പഞ്ച്കുളയിൽ നടന്ന സംസ്ഥാനതല ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയാണ് ഈ പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ച് ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ഹരിയാന പബ്ലിക് സർവീസ് കമ്മീഷൻ എന്നിവ നടത്തുന്ന എല്ലാ സർക്കാർ ജോലിക്കായുള്ള മത്സരപരീക്ഷകളിലും യോഗയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇനി മുതൽ നിർബന്ധമായി ഉൾപ്പെടുത്തും.

ഇതിനായി സംസ്ഥാനത്തിന്റെ പരീക്ഷാ നയത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൊഴിൽ പരീക്ഷകൾക്ക് പുറമെ, സ്കൂൾ വിദ്യാഭ്യാസത്തിലും യോഗ നിർബന്ധമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഈ അധ്യായന വർഷം എട്ടാം ക്ലാസിലും വരാനിരിക്കുന്ന അധ്യയന വർഷത്തിൽ മൂന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയിലും യോഗ ഔദ്യോഗികമായി ഉൾപ്പെടുത്തും.

സ്കൂളുകളിൽ യോഗാഭ്യാസം സുഗമമാക്കുന്നതിന് കായികാധ്യാപകർക്ക് ആവശ്യമായ പരിശീലനം നൽകും. കൂടാതെ, സംസ്ഥാന സർക്കാരിന്റെ കായിക നയത്തിന് കീഴിൽ യോഗാസനത്തെ ഒരു കായിക ഇനമായി അംഗീകരിക്കുമെന്നും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്പോർട്സ് ഡിപ്പാർട്ട്മെന്റുകളെ ‘ഡിപ്പാർട്ട്മെന്റ് ഓഫ് സ്പോർട്സ് ആൻഡ് യോഗ’ എന്ന് പുനർനാമകരണം ചെയ്യുമെന്നും മുഖ്യമന്ത്രി നായബ് സിങ് സൈനി അറിയിച്ചു.

BREAKING NEWS
ഓട്ടോ, ടാക്‌സി നിരക്കുകൾ കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ; പുതിയ നിരക്ക് ജനുവരി ഒന്നുമുതൽ
11 Nov 2026
BREAKING NEWS
'മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ എന്ന് സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്'; അടൂർ പ്രകാശ്; ' ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ മറുപടി ലഭിക്കുന്ന മുറയ്ക്ക് നിങ്ങളെ അറിയിക്കാം'
11 Nov 2026
BREAKING NEWS
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞു, തട്ടുകട അടിച്ചു തകര്‍ത്ത് ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ജീവനക്കാരന്റെ വാരിയെല്ല് അടിച്ചൊടിച്ചു, യുവാക്കള്‍ക്കെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്
11 Nov 2026
BREAKING NEWS
കൈവിട്ടുപോയി; എൻവിഡിയ സിഇഒയെ കുപ്പിയിലാക്കി ചൈനീസ് ചാര വനിത കടത്തിയത് ശതകോടികളുടെ ഡോളറിന്റെ എഐ ചിപ്പുകളെന്ന് റിപ്പോർട്ട്; അമേരിക്ക കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രധാന ചിപ്പുകളും ചൈനയുടെ കൈക്കലാക്കി!
11 Nov 2026